Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
സത്യം ഉള്ളിടത്തോളം കാലം ഞാൻ ജയിക്കും".
അപ്പോഴേക്കും അരുൺ ജോവിനെയും വലിച്ച് കൊണ്ട് പുറത്തേക്ക് പോയി.
അവർ പോയി കഴിഞ്ഞതും തന്നെ പിടിച്ചിരുന്ന പൊലീസുകാരുടെ കൈ "വിടടാ" എന്ന് പറഞ്ഞ് തട്ടി മാറ്റി. എന്നിട്ട് ചെന്ന് ആ ആണിയിൽ സൂക്ഷ്മമായി പരിശോധിച്ചു. ഒരു പുഞ്ചിരിയോടെ നിവർന്നിട്ട് പൊലീസുകാരെ നോക്കി പറഞ്ഞു "നിങ്ങള് ആ ഫോറൻസിക്കിൽ ഉള്ള ആദിലിനോട് ഇങ്ങോട്ട് വരാൻ പറ. എന്നിട്ട് ഇതിൽ പറ്റി ഇരിക്കുന്ന അവൻ്റെ തൊലി മുഴുവൻ ഒരു അല്പം പോലും കളയാതെ എടുത്ത് തരാൻ പറയണം. അത്കൊണ്ട് എനിക്കൊരു ആവശ്യമുണ്ട്".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മണിക്കൂർ രണ്ടായി ജോവിനെ സ്റ്റേഷനിലെ മുറിയിൽ പൂട്ടി ഇട്ടിട്ട്. ആരും ചോദ്യം ചെയ്യാൻ പോലും വന്നിട്ടില്ല.
പെട്ടെന്ന് വാതിൽ തുറന്ന് എസ്പിയും, കൂടെ ഡോക്ടറുടെ കോട്ടിട്ട ഒരാളും കയറി വന്നു.
അരുൺ:"Mr. Jonathan, I have a good news and a bad news".
ജോ തല ഉയർത്തി അരുൺ സാറിനെ നോക്കി.
അരുൺ തുടർന്നു "good news is that we have found the girl. Bad news is that you are under arrest for rape, kidnap and illegal detention"
ജോ:"സർ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല".
അരുൺ:"തൻ്റെ മൊബൈൽ ടവർ ഡീറ്റെയിൽസ് പ്രകാരം താൻ ഇന്നലെ ഇവിടുന്ന് നേരെ പോയിരിക്കുന്നത് മാർക്കറ്റിൻ്റെ അങ്ങോട്ടാണ്. അവിടെ ഉള്ള ഒരു ഒഴിഞ്ഞ ബിൽഡിങ്ങിൻ്റെ ഉള്ളിൽ കെട്ടി ഇട്ട നിലയിൽ ആണ് ആ കുട്ടിയെ കണ്ട് കിട്ടിയതും. ഡോക്ടറുടെ പ്രാധമികവിവരം അനുസരിച്ച്
💬 Comments
View all comments