Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
എനിക്കറിയാവുന്ന ഒരു കാര്യവും ഞാൻ ആരോടും പറയില്ല.
ഒന്ന് ചോദിച്ചോട്ടെ, അതൊക്കെ കഴിഞ്ഞു കുറെ ആയില്ലേ,, മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞൂടെ എല്ലാം..
ഹരി ഒന്നാലോചിച്ചു പുഞ്ചിരിച്ചു കൊണ്ട്: ചില ഓർമ്മകൾ, ആഴത്തിലുള്ള മുറിവുകൾ കൂടെ ആണ് അഞ്ചു. എന്റെ മുറിവ് ഉണങ്ങിയിട്ടില്ല, എന്നാ ഉണങ്ങുക എന്നറിയില്ല, ഉണങ്ങുമോ എന്നുപോലും അറിയില്ല.
അഞ്ചു: ഒരു റിക്വസ്റ്റ്...
ഹരി : പറ...
അഞ്ചു: ഒരു അപരിചിത ആയി എന്നോട് പെരുമാറാതെ ഇരുന്നൂടെ..കോളേജിൽ സംസാരിച്ചിരുന്ന പോലെ സംസാരിച്ചൂടെ എന്നോട്.
ഹരി:മ്മ്.. കോളേജിലെ ഹരിയാവാൻ, ഇനി ഒരിക്കലും പറ്റില്ല എനിക്ക്. പക്ഷെ ഞാൻ ശ്രമിക്കാം..
ഹരി ചിരിച്ചു നടന്നു നീങ്ങി...
കോളേജിലെ ഹരിയെ പറ്റിയുള്ള ഓർമ്മകൾ അഞ്ജലിയുടെ മനസ്സിൽ മിന്നി മാഞ്ഞു..
ഓഫീസിലെ എല്ലാവർക്കും അത്ഭുതം ആയിതുടങ്ങി ഹരി. അഞ്ജലിക്കൊഴിച്ചു. എത്ര ചീത്ത കേട്ടാലും മുഖത്ത് ഒരു ഭാവ വ്യത്യാസം പോലും വരുത്താതെ തന്റെ സീറ്റിൽ വന്നിരുന്ന് തന്റെ ജോലിയിലേക്ക് കടന്നിരുന്ന ഹരിയെ കണ്ട്.
എല്ലാവരോടും ചിരിച്ചു പെരുമാറുന്ന, തങ്ങളോട് ബഹുമാനത്തോടെ പെരുമാറുന്ന, കാര്യങ്ങളെ കുറിച്ചും, ജോലിയെ കുറിച്ചും അറിയാൻ വ്യാഗ്രത കാണിക്കുന്ന ഹരി, തങ്ങളുടെ ചില തെറ്റുകൾ തന്റെ സ്വയം തലയിൽ വാങ്ങി മാഡത്തിന്റെ ചീത്ത വിളി വാങ്ങി തങ്ങളെ രക്ഷപ്പെടുത്താൻ തുടങ്ങിയതോടെ ഹരി എല്ലാവർക്കും പ്രിയങ്കരനായി തുടങ്ങി.
ഒരു മാസം, രണ്ടു മാസം, മൂന്നു മാസം, നാല് മാസം,,,, ദിവസങ്ങൾ കടന്നു പോയത് ഹരി അറിഞ്ഞില്ല. ഓഫീസിൽ വീക്കെൻഡ് പാർട്ടി പ്ലാനിങ്ങ് കേട്ട് കൊണ്ടാണ് ഹരി മനസ്സിലാക്കിയിരുന്നത് വെള്ളിയാഴ്ച വന്നെത്തി എന്നുള്ളത്.
എല്ലാ പാർട്ടി പ്ലാനിങ്ങുകളിലും ഹരിക്കും കിട്ടിയിരുന്നു
💬 Comments
View all comments