Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ക്ഷണം. ജോലി കാര്യങ്ങൾ പറഞ്ഞു ഹരി ഒന്നിൽ പോലും പങ്കെടുത്തില്ല എന്നുള്ളതാണ് സത്യം. ചിലപ്പോൾ സത്യം, ചിലപ്പോൾ നുണ.
ഓഫീസ് ബ്യൂട്ടി, കോട്ടയം കാരി അച്ചായത്തി ദീപ്തി ചെറിയാന്റെ, ഡേറ്റ് റിക്വസ്റ്റ്, ഹരി ചിരിച്ചു കൊണ്ട് ഒഴിവാക്കിയപ്പോൾ മുതൽ തുടങ്ങിയിരുന്നു, ഹരി ഗേ ആണെന്നുള്ള ഓഫീസ് ഗോസിപ്.
എല്ലാം ഹരി അറിയുന്നുണ്ടെങ്കിലും പുഞ്ചിരിച്ചു മുന്നോട്ട് തന്നെ നീങ്ങി, യാതൊന്നും വക വക്കാതെ. പക്ഷെ എല്ലാം കണ്ടും കേട്ടും, ഒന്നും പറയാൻ ആവാതെ മനസ്സ് വിഷമിച്ചു ഇരുന്ന ഒരേ ഒരാൾ അഞ്ജലി ആയിരുന്നു............................................
ടിങ്,,,........... മുഴങ്ങി ഓഫീസിൽ..... ടിങ്...... വീണ്ടും മുഴങ്ങി.............. ഹരിയോട് ഓഫീസിലേക്ക് വരാനുള്ള ആയിഷയുടെ കാൾ ആണ് ഒരു ടിങ്. രണ്ടു ടിങ് ആണെങ്കിൽ റിഫ്രഷ്മേന്റിനുള്ളതും......
വരാൻ ലേറ്റ് ആയതിനു ചീത്ത പറയാൻ റെഡി ആയി ഇരിക്കുകയായിരുന്നു ആയിഷ. പക്ഷെ ഡോർ തുറന്നു വന്നത് വീണ ആയിരുന്നു...
വീണ പകുതി തുറന്ന ഡോറിന്റെ അവിടെ നിന്ന് പറഞ്ഞു: ഹരി, സൈറ്റിൽ പോയി വന്നിട്ടില്ല.
ആയിഷ: ഏതു സൈറ്റ്.. ആരാ അവനെ പറഞ്ഞു വിട്ടത്.
വീണക്കും ഡൌട്ട് ആയി അത് കേട്ടിട്ട്...
വീണ: മാടം പറഞ്ഞു എന്ന് പറഞ്ഞാണല്ലോ ഹരി പോയത്..
ആയിഷ: ങ്ങേ... ഞാനോ, എപ്പോൾ?..
വീണക്കും ആയിഷക്കും ഒരുപോലെ അത്ഭുതം ആയി....
വീണ: ഞാൻ വിളിച്ചു നോക്കട്ടെ..
ആയിഷ: മ്മ്...
സമയം മുന്നോട്ട് പോയി.. ഇതിനിടയിൽ വീണ വന്ന് ആയിഷയോട് പറഞ്ഞു: ആദ്യം റിങ് ചെയ്തിരുന്നു, പക്ഷെ ഇപ്പോൾ ഹരിയുടെ ഫോൺ സ്വിച്ച്ഓഫ് ആണ്. അവന്റെ ബാഗും, കാര്യങ്ങളും ഡെസ്കിൽ തന്നെ ഉണ്ട്.
ആയിഷ
💬 Comments
View all comments