Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കലിയും, ഫ്രുസ്ട്രഷനും കയറി ഉറക്കെ പറഞ്ഞു: ഇങ്ങോട്ട് വരട്ടെ, കൊടുക്കുന്നുണ്ട്.............
സമയം മുന്നോട്ട് പോയി കൊണ്ടിരുന്നു. ആയിഷയും ഒരുപാട് തവണ വിളിച്ചു ഹരിയെ. തന്റെ കാൾ ഒറ്റ റിങ്, അല്ലെങ്കിൽ രണ്ടു റിങ്, അതിൽ കൂടുതൽ അടിക്കുന്നതിനു മുൻപ് ഫോൺ എടുക്കുന്ന ഹരി,, ഇപ്പോൾ ഫോൺ സ്വിച്ച് ഓഫും..ആയിഷയെ കൂടുതൽ പരിഭ്രാന്തയാക്കി,, ദേഷ്യവും കൂടി കൂടി വന്നു.
ഓഫീസിൽ നിന്നും ബാഗ് എടുത്തു പുറത്തിറങ്ങി, ഹരിയുടെ ഡെസ്കിലേക്ക് ക്രൂര ഭാവത്തിൽ നോക്കി അലരാൻ തുടങ്ങുന്നതിനു മുൻപേ, വീണയുടെ തൊട്ടാരികിലായി ചേർന്നു നിൽക്കുന്ന, വീണയുടെ മോളെ ആയിഷ കാണുന്നത്.
വളരെ പെട്ടെന്ന് മുഖഭാവം മാറ്റി, ചിരി വറുത്തി, വീണയുടെ അടുത്തെത്തി, ദേവൂകുട്ടിയുടെ കവിളിൽ പിടിച്ചു താലോലിച്ചു ആയിഷ കുറച്ചു കുശലം ചോദിച്ചു.
പറയാതെ ഉള്ള സ്കൂളിന്റെ അവധികളിൽ, ഉച്ചക്ക് നേരത്തെ വിടുന്ന സന്ദർഭങ്ങളിൽ, ഇടയ്ക്കു ദേവു വരാറുണ്ട് വീണയുടെ കൂടെ ഓഫീസിലേക്ക്. അതുകൊണ്ട് തന്നെ ആയിഷയുടെ തനി സ്വരൂപവും, അലർച്ചെയും എല്ലാം ദേവൂന് ചെറുതായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ പേടിയായിരുന്നു ദേവൂന് ആയിഷയെ.
ആയിഷയുടെ കുശലന്വേഷങ്ങൾക്ക്, കണ്ണ് മിഴിച്ചു അമ്മയോട് ചേർന്ന് പറ്റി പിടിച്ചു നിന്നതല്ലാതെ കമ എന്നൊരു അക്ഷരം ദേവു മിണ്ടിയില്ല.
അമർഷം അടക്കി ഒതുക്കി വീണയോട് ആയിഷ പറഞ്ഞു: ഇവൻ എപ്പോൾ വന്നാലും, എന്നെ അപ്പോൾ വിളിക്കാൻ പറയണം. പിന്നെ പ്രോപ്പർ എക്സ്പ്ലാനഷൻ എഴുതി എനിക്ക് നാളെ കിട്ടിയേക്കണം.
വീണ തലയാട്ടി സമ്മതം മൂളി.
ആയിഷ നടക്കാൻ തുടങ്ങിയതും, ഫോൺ റിങ് ചെയ്യാൻ തുടങ്ങി. തന്റെ ഹാൻഡ്ബാഗിൽ നിന്നും ഹരിയുടെ കാൾ ആയിരിക്കും എന്ന് പ്രതീക്ഷിച്ചു
💬 Comments
View all comments