0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

വേഗം ഫോൺ എടുത്തപ്പോൾ കണ്ടത്, അനുവിന്റെ ഫോൺ ആയിരുന്നു..

വീണ ആയിഷ പറയുന്നത് കേട്ടു : അനു പറ.......... പ്രശനമോ, എന്ത് പ്രശ്നം,, ഹേ....., എന്താ ഉണ്ടായത്.... ഞാൻ ഇറങ്ങി,,, അങ്ങോട്ട്‌ വരാം നേരെ....

ആയിഷയുടെ മുഖത്തെ പരിഭ്രാന്തി വീണയും ബാക്കി ഉള്ളവരും കണ്ടു. ഫോൺ വച്ച ഉടനെ അതിവേഗം നടന്നു, അല്ല ഓടി പോകുന്ന, ആയിഷയെ എല്ലാവരും നോക്കി,,..

അഞ്ചു വീണയുടെ അടുത്ത് വന്ന് ചോദിച്ചു: എന്താ പ്രശ്നം ചേച്ചി..

വീണ: ഒന്ന് ഹരി, എവടെ പോയി ഒരു പിടിയുമില്ല, വിളിച്ചു എടുക്കുന്നുമില്ല. പിന്നെ ആ പോയത് എന്താണ് എന്ന് അറിയില്ല.....

അഞ്ചു: ഹരി എന്താ എടുക്കാത്തത്,, ഞാൻ വിളിച്ചു നോക്കാം...

വീണ: ഫോൺ സ്വിച്ച് ഓഫ്‌ ആണ് അഞ്ചു. കുറെ നോക്കി.

അഞ്ചു ഫോണെടുത്തു വിളിച്ചു സ്വിച്ച് ഓഫ്‌ തന്നെ.

.................................................................

ബാംഗ്ലൂർ ട്രാഫിക്കിലൂടെ, പറ്റുന്ന അത്രയും വേഗത്തിൽ പാഞ്ഞു ആയിഷയുടെ മിനി കൂപ്പർ കാർ ചെന്ന് നിന്നത് പോലീസ് സ്റ്റേഷനിലായിരുന്നു. ആയിഷയെ കാത്ത് പുറത്തു തന്നെ അനു നിൽക്കുന്നുണ്ടായിരുന്നു.

ആയിഷ ഇറങ്ങുന്നതിനു മുൻപ്, അനു ഡോർ തുറന്ന്, ആയിഷയുടെ കാറിൽ കയറി....

ആയിഷ: ഹരി.. എന്താ സംഭവം..

അനു: അകത്തുണ്ട്... സെല്ലിൽ ആണ്. എന്താ സംഭവം എന്ന് ചോദിച്ചാൽ ആർക്കും ഒന്നും അറിയില്ല. അവൻ ഒന്നും മിണ്ടുന്നുമില്ല എന്നാലല്ലേ പറയാൻ പറ്റുള്ളൂ.. പ്രശ്നം അല്പം സീരിയസ് ആണ്. വധശ്രമിത്തിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്..

ആയിഷയുടെ കണ്ണ് തുറിച്ചു അത് കേട്ടിട്ട്: ഒന്ന് തെളിച്ചു പറ അനു...

അനു: തെളിച്ചു പറയാൻ അറിയേണ്ടേ എന്തെങ്കിലും.

💬 Comments

View all comments