Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കമ എന്നൊരു അക്ഷരം ഹരി മിണ്ടുന്നില്ല. നീ വാ, എസ് ഐ, നമ്മുടെ ആളാണ്. നിന്നോട് എന്തേലും അവൻ പറയുമോ എന്ന് നോക്കാം....................
രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. ഒരു കുപ്പിയുടെ പകുതി ആവാറായിരിക്കുന്നു അനുവിന്റെ ഫ്ലാറ്റിൽ. സംസാരവിഷയം ഹരി തന്നെ ആണ്......
ആര്... എന്ത്... എന്തിന്.............
ഫ്ലാറ്റിലെ കാളിങ് ബെൽ മുഴങ്ങി.. ടിങ്.. ടോങ്..
അനു വാതിൽ തുറന്നു, കണ്ടത് വീണയെ ആണ്... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന വീണയെ.......
അനു: അയ്യോ, എന്താ ചേച്ചി,, എന്താ പ്രശ്നം... ഉള്ളിലേക്ക് വരൂ..
അനു വീണയെ ഉള്ളിലേക്ക് കയറ്റി ഡോർ അടച്ചു. വീണയെ കണ്ടതും കയ്യിലെ സിഗരറ്റ് കുറ്റി, കുത്തി കെടുത്തി ആയിഷയും എഴുന്നേറ്റു, വീണയുടെ അടുക്കലേക്കു നടന്നു..
വീണയുടെ കണ്ണിൽ നിന്ന്, കണ്ണ് നീർ ഇറ്റിട്ടി വീണു കൊണ്ടിരുന്നു. ആയിഷ വീണയുടെ തോളിൽ പിടിച്ചു ചോദിച്ചു: എന്താ, ചേച്ചി.. എന്താ ഉണ്ടായതു.. എന്താ പ്രശ്നം...
പറയാൻ വാക്കുകൾ കിട്ടിയില്ല വീണക്കു. വീണ അനുവിന് നേരെ തിരിഞ്ഞു. വിക്കി വിക്കി പറഞ്ഞു: ഞാൻ, അനുവിനെ കാണാൻ... ഹരി.. ഹരി.. അവനെ എന്ത് ചെയ്തായാലും പുറത്തിറക്കണം.. കാലു പിടിക്കാം ഞാൻ..
ആയിഷയും അനുവും പരസ്പരം കണ്തുറിച്ചു നോക്കി..
അനു ഒന്നാലോചിച്ച ശേഷം, ആയിഷയോട് ഇനി ഒന്നും മിണ്ടണ്ട എന്ന ആംഗ്യം കാട്ടി.. കാരണം,, വീണ വന്നിരിക്കുന്നത് ആയിഷയെ കാണാനല്ല, തന്നെ കാണാനാണ്,, അഡ്വക്കേറ്റ് അനുവിനെ കാണാൻ...
വീണയെയും കൊണ്ട് അനു, സോഫക്കരികിലേക്ക് നടന്നു. സോഫയിൽ ഇരുത്തിയ ശേഷം, കുടിക്കാനായി വെള്ളം കൊണ്ട് വന്ന് കൊടുത്തു, അടുത്ത് തന്നെ ഇരുന്നു.
💬 Comments
View all comments