Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ഹരിയുടെ ഡെസ്കിൽ തന്നെ ഉണ്ടായിരുന്നു.....
ഹരിയെ പറ്റിയുള്ള അറിവ്, ആയിഷ വീണയോട് പറഞ്ഞു. പിന്നെ ഹരി തല്ലി പഞ്ചറാക്കിയ ആളെ കുറിച്ചുള്ള സ്ഥലവും കാര്യങ്ങളും..
പിന്നെ എല്ലാം വീണ ചോദിച്ചറിഞ്ഞു.
ഡോർ തുറന്ന് ഫോൺ ചെവിയിൽ വച്ചു, മുഖത്തു സന്തോഷത്തോടെ ഉള്ള ചിരിയോടെ സംസാരിച്ചു അനു വീണയുടെ അരികിലേക്ക് വന്നു..
അനു: ഓക്കേ സർ,,,, താങ്ക് യൂ സർ,, താങ്ക് യൂ വെരി മച്ച് സർ... സർ.. നാളെ താങ്കളെ കണ്ട് കാര്യങ്ങൾ എല്ലാം ഞാൻ പറയാം, വിശദമായി... ഉറപ്പായും..
വീണയും,, ആയിഷയും എഴുന്നേറ്റു,, അനു പറയുന്നതിന് കാതോർത്തു കൊണ്ട്..
വീണ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് വേറൊരു നമ്പർ ഡയൽ ചെയ്തു...
വീണ: ഹെലോ വേണു.....
വീണ തന്റെ ജൂനിയർ വക്കീലിനെ വിളിച്ചു, ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോയി ഹരിയെ ആൾജാമ്യത്തിൽ ഇറക്കി കൊണ്ട് വരാൻ പറയുന്നത് കേട്ട് വീണക്കൊരുപാട് സന്തോഷം ആയി, ആയിഷക്കും..
വീണ, അനുവിന്റെ അടുത്തേക്ക് നടന്നു, അനുവിനെ മുറുകെ കെട്ടി പിടിച്ചു പറഞ്ഞു : താങ്ക്സ്.....
അനു ചിരിച്ചു കൊണ്ട്: അതിനു ഞാൻ ഒന്നും ചെയ്തില്ല,, അടി കൊണ്ടവന് കംപ്ലയിന്റ് ഇല്ല എന്ന് പറഞ്ഞു. അതല്ലേ......
ആ നിമിഷത്തെ സന്തോഷം മറഞ്ഞപ്പോൾ, വീണയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അനു വീണയെ സോഫയിൽ ഇരുത്തി, ചുറ്റും ഇരുന്നു ആയിഷയും അനുവും, വീണയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"വെറുതെ വിടരുത് ആ തന്തയില്ലാത്തവനെ".... ആയിഷ കോപം ഉറഞ്ഞു തുള്ളി പറഞ്ഞു..
അനു: ദേഷ്യം കൊണ്ടല്ല ആയിഷ, എല്ലാ കാര്യങ്ങളും നടത്തുക. ഇതങ്ങിനെ ഡീൽ ചെയ്യേണ്ട
💬 Comments
View all comments