Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
രണ്ടെണ്ണം അടിച്ചു.. അതുകൊണ്ടാണ്...
വേണു: എനിക്ക് തോന്നി... എന്തായാലും ഞാൻ പൊയ്ക്കോട്ടേ മാം...
അനു: എന്തെങ്കിലും കുടിച്ചിട്ട്..
വേണു: വേണ്ട മാം, ഡ്രൈവ് ചെയ്യണ്ടേ...
വേണുവും അനുവും പരസ്പരം ഗുഡ്ബൈ പറഞ്ഞു, വേണു തിരിഞ്ഞു നടന്നു..
ഹരി നിന്ന നില്പിൽ നിന്നും ഇളകിയില്ല, തല താഴ്ത്തി, നിലത്തോട്ട് നോക്കി അങ്ങിനെ നിന്നു..
അനു രണ്ടു സ്റ്റെപ് മുന്നോട്ട് വച്ചു ഹരിയുടെ തോളിൽ തട്ടി പറഞ്ഞു: ഉള്ളിലേക്ക് വാ.....
ഹരി പതിയെ അടി വച്ചു ഫ്ലാറ്റിനുള്ളിലേക്ക് കടന്നു. തല ഉയർത്തി നോക്കിയതും, മുന്നിക്കുണ്ടായിരുന്ന വീണ നിറഞ്ഞ കണ്ണുകളുമായി ഹരിയെ മുറുകെ കെട്ടി പിടിച്ചു...
" ആ..... "... ഹരിയിൽ നിന്നും വേദനയുടെ ഒരു ശബ്ദം പുറത്തു വന്നു. അതിനോടൊപ്പം, പിന്നിലേക്ക് മാറി തന്റെ അടി വയറിൽ രണ്ടു കൈകളും പിടിച്ചമർത്തി..
വീണ അലറി ചോദിച്ചു: ഹരി... എന്ത് പറ്റി.. ഹോസ്പിറ്റലിൽ പോണോ..
ഹരി: വേണ്ട ചേച്ചി..
അനുവിനെ നോക്കി ഹരി ചോദിച്ചു: ഐസ്പാക്ക് ഉണ്ടെങ്കിൽ ഒന്ന് തരുമോ....
അനു: നീ ഇരിക്ക്,,, ഞാൻ കൊണ്ട് വരാം...
ഹരി പതിയെ സ്റ്റെപ്പുകൾ വച്ചു മുന്നോട്ട് നടന്നു.. വീണ ഹരിയുടെ കൈയിൽ പിടിച്ചു, കൂടെ തന്നെ നടന്നു..
മുന്നോട്ട് അല്പം നടന്നപ്പോൾ ആണ് ഹരി തന്റെ മുന്നിൽ കൈ കെട്ടി കൊണ്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന, തന്റെ ബോസ്, ആയിഷ മാഡത്തിനെ കാണുന്നത്..
പതിവ് പോലെ, മാഡത്തിന്റെ മുഖത്ത്, ദേഷ്യമാണോ, നിസ്സഹായത ആണോ, എന്താണ് എന്ന് ഹരിക്ക് മനസ്സിലായില്ല. ഇത്രയും കാലം കൂടെ ജോലി ചെയ്തിട്ടും ഹരിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല
💬 Comments
View all comments