Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ആയിഷയുടെ കേബിനിലേക്ക് കയറി.
ഇന്നലെ പറയാതെ പോയതിനും, രാത്രി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതിനും കൂടെ ഉള്ള ഡോസ് കേൾക്കാൻ റെഡി ആയി ആണ് ഹരി ആയിഷയുടെ മുന്നിൽ നിന്നത്.
പക്ഷെ ആയിഷ ഹരിയോട് ഇന്നലെ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചതെ ഇല്ല,, പകരം ഇന്നത്തെ ജോലികളെ കുറിച്ചുള്ള ഡീറ്റെയിൽസ് കൊടുത്തു.
എല്ലാം കഴിഞ്ഞ്, നെടുവീർപ്പ് ഇട്ട്, ഹരി തിരിഞ്ഞു നടന്നു.
തിരിഞ്ഞു നടന്നു തുടങ്ങിയ ഹരിയെ ഐഷ വിളിച്ചു : ഹരി...
ഹരി : മാം...
ഐഷ: നാളെ, വീണ ചേച്ചി വന്നാൽ, ലീവിന്റെ കാര്യം സംസാരിച്ചാൽ മതി.
ഹരിയുടെ മുഖത്ത് ഒരു സന്തോഷം വന്നു. ഹരി : താങ്ക്സ് മാം..
തന്റെ ബാഗ് തുറന്ന് പുതിയ മോഡൽ ഫോൺ പെട്ടിയോടെ ഹരിക്ക് നേരെ നീട്ടി.
ഹരി ഒന്ന് അതിശയിച്ചു, അത് വാങ്ങി. പിന്നാലെ ഒരു ചെറിയ ബോക്സിൽ ഒരു സിം കാർഡും കൊടുത്തു ഹരിക്ക് ഐഷ. എന്നിട്ട് പറഞ്ഞു : പുതിയ സിം എടുത്താൽ, സിം തിരിച്ചു തരണം. അതുവരെ ഈ സിമ്മിൽ നിന്ന് എന്നെ മാത്രമേ ഹരി വിളിക്കാൻ പാടൂ...
ഹരി അൽപം വിക്കി പറഞ്ഞു: മാം, സൈറ്റിൽ പോകുന്ന വഴിക്ക്, ഞാൻ ഫോണും സിമ്മും വാങ്ങിക്കൊണ്ടു മാം..
മറുപടി കണ്ണ് തുറിച്ചുള്ള നോട്ടം ആയിരുന്നു ആയിഷയുടെ..
ഹരി മിണ്ടാതെ വേഗം പുറത്തിറങ്ങി.
ഓഫീസിലെ സ്റ്റാഫ് ആയ, അമൽ ഹരിയുടെ ഡെസ്കിലേക്ക് വന്നപ്പോൾ കാണുന്നത് പുതിയ ഫോൺ ബോക്സിലേക്ക് മിഴിച്ചു കൊണ്ട് നോക്കി ഇരിക്കുന്ന ഹരിയെ ആണ്.
അമൽ ഉടനെ ബോക്സ് എടുത്തു
💬 Comments
View all comments