Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
പൊക്കി പിടിച്ചു പറഞ്ഞു: എടാ.. പുതിയത് വാങ്ങിതാണോ..
അപ്പോഴേക്കും അഞ്ചു അടക്കം കുറച്ചു പേർ അവിടേക്കു എത്തി.
അമൽ : എടാ, എത്ര ആയി ഇതിനു. ഓൺലൈൻ ആണോ?.. ഒന്ന് ഒന്നേ കാൽ ലക്ഷം വിലയില്ലേ ഇതിന്.
തന്റെ ചുറ്റും കൂടി നിൽക്കുന്നവരോട് ഹരി പറയാൻ അൽപം മടിചാനെങ്കിലും പറഞ്ഞു : മാം തന്നതാ...
തനിക്കു മുന്നിൽ കൂടി നിന്നവർ കണ്ണ് മിഴിച്ചു പരസ്പരം നോക്കി നിൽക്കുന്നത് കണ്ട് ഹരിക്ക് അപ്പോൾ തോന്നിയത് എടുത്തു പറഞ്ഞു: ഇതിനു പകരം, എന്തൊക്കെ ഞാൻ കേൾക്കേണ്ടി വരും എന്ന് ഒരു പിടിയുമില്ല.
ഫോൺ ബോക്സ് അപ്പോഴേക്കും മൂന്നാമത് ഒരാളുടെ കയ്യിൽ എത്തിയിരുന്നു. ഉടനടി അത് ഹരിയുടെ മുന്നിൽ വച്ചു അവൻ പറഞ്ഞു: നീ സൂക്ഷിച്ചു വച്ചോ ഇത്.. നിന്നെ കൊണ്ട് മാത്രമേ പറ്റൂ, ഇങ്ങനെ കൂളായി നിന്ന് ചീത്ത കേൾക്കാൻ..
പതിയെ എല്ലാവരും പോയി,, അഞ്ചു ഒഴിച്ച്. ഹരി ഫോൺ ബോക്സ് നോക്കി നെടുവീർപ്പിട്ടു വീണ്ടും.
അഞ്ചു ഒരു ചെയർ വലിച്ചു ഹരിയുടെ അടുത്തിരുന്നു. എന്നിട്ട് പറഞ്ഞു: നോക്കി ഇരിക്കാതെ. ബോക്സ് തുറക്ക്..
ഹരി പറഞ്ഞു: അനർഹമായ സമ്മാനങ്ങൾക്ക് അതിൽ കൂടുതൽ വില തിരിച്ചു കൊടുക്കേണ്ടി വരും എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
അഞ്ചു ചിരിച്ചു കൊണ്ട് : ഒന്ന് തുറക്ക് എന്റെ ഹരി..
അഞ്ജുവിന് ആക്ടര്സ് അനുപമ പരമേശ്വരന്റെ ചായ മനസ്സിൽ ആലോചിക്കാം..
ഹരി പതിയെ ബോക്സ് തുറന്ന് സിം ഇട്ടു.
ഹരി ബോക്സ് പരതുന്നത് കണ്ടിട്ട് അഞ്ചു ചോദിച്ചു : നീയെന്താ ഈ നോക്കുന്നെ..
ഹരി: ചാർജർ...
💬 Comments
View all comments