Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
വീണയുടെ മുഖത്ത് ഉണ്ടായിരുന്നു. അനു ഉള്ളോണ്ട് ഒന്നും പറയാനും പറ്റിയില്ല ഹരിയോട്..
ഹരി പിന്നെ വീണയെ നോക്കിയില്ല, ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കി എങ്ങിനെ മുങ്ങും ഇവിടെ നിന്ന് എന്നുള്ള ആലോചന തുടങ്ങി...
അനു : മുങ്ങാനുള്ള പരുപാടി ആലോചിക്കുകയാണല്ലേ....
അനു മനസ്സ് വായിച്ചത് കണ്ട് ഹരി അനുവിനെ നോക്കി.
അനു : നീ ഇപ്പോൾ മുങ്ങിയാൽ നിനക്കുള്ള കോട്ട നാളെ ഓഫീസിൽ ആയിഷ തന്നോളും. നല്ലത്, നീ പോയി ഒരു ഗ്ലാസ് എടുക്ക്..
ഹരി തല ഒന്ന് ചൊറിഞ്ഞു ആലോചിച്ചു പറഞ്ഞു : അതാണ് നല്ലത് തോന്നുന്നു.
ഹരി കൗണ്ടറിൽ പോയി നോക്കി. വില കൂടിയ വിദേശ മദ്യങ്ങകൂടെ കമനീയ മായ ശേഖരം കണ്ട്, ഹരി കണ്ണുടക്കി നിന്നും.
അബ്സ്ന്റെ കുപ്പി ചൂണ്ടി ലാർജ് പറഞ്ഞ ഹരി, ആദ്യ ലാർജ് പെട്ടെന്ന് വിഴുങ്ങി. ഒരു ലാർജ് കൂടെ വാങ്ങി തിരികെ നിന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും അനു ഒരു ഗ്രൂപ്പിൽ ഗ്രൂപ്പിൽ ചേർന്നിരുന്നു. വീണയിൽ നിന്നും കുറച്ചു അകലം പാലിച്ചു കൊണ്ട് ആണ് ഹരി നിന്നത്.
വീണ : ദേഷ്യം കൊണ്ടാണോ, പെർഫ്യൂംന്റെ മണം കൊണ്ടാണോ മാറി നിക്കണത് നീ..
ഇതും പറഞ്ഞു, വീണ ഹരിയോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു : ഓ എന്റെ ഹരി.. ഒരു തമാശ പറഞ്ഞതല്ലേ..
പുഞ്ചിരിച്ചു തന്റെ മുന്നിൽ നിൽക്കുന്ന വീണയുടെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.
വട്ട മുഖവും, കണ്ണുകൾ എഴുതിയ ഉണ്ട കണ്ണും, ലിപ്സ്റ്റിക്ക് ഇട്ട നീണ്ട ചുണ്ടുകളും, അൽപം ചേർത്ത കണ്ണുകളും നോക്കി.
വീണ മുഖം കൂർപ്പിച്ചു കൊണ്ട് : എന്താടാ ഇങ്ങനെ നോക്കണേ..
അടിച്ച സാധനത്തിന്റെ തരിപ്പ് കയറിയത് കൊണ്ടാവാം, ഹരി പറഞ്ഞു : എന്നും ഈ ലുക്കിൽ വന്നൂടെ ചേച്ചിക്ക് ഓഫീസിൽ. സാരിയൊക്കെ ഇട്ടു കൊണ്ട്.. ഐശ്വര്യം അല്ലെ...
വീണ ചിരിച്ചു കൊണ്ട് : ഒന്ന് പോടാ, സാരി ഇട്ടിട്ടോ, ഓഫീസിലോ..
ഹരി : സാരി പോട്ടെ, ഈ ചിരിയെങ്കിലും ഓഫീസിൽ കൊണ്ട് വരാല്ലോ..
വീണ : വെറുതെ അങ്ങിനെ ചിരിക്കാൻ
💬 Comments
View all comments