Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
അവന്റൊരു തമാശ.....
അധികം നീട്ടാതെ ഹരി ഫോൺ കട്ട് ചെയ്തു.....
" ദയിവമേ,, പറഞ്ഞത് മൊത്തം മാം കേട്ടു. അല്ലെങ്കിൽ ഇങ്ങനെ, ഇത്രപെട്ടെന്ന്,......."..... ഹരി മനസ്സിൽ മാമിനോടുള്ള നന്ദിയും പറഞ്ഞു..
............................................................
പിറ്റേന്ന് വീണ ഓഫീസിൽ വന്നു. ഹരി ലീവിന്റെ കാര്യം പറയാനായി വീണയുടെ അടുത്ത് ജോലികൾ കുറച്ചു തീർത്തു എത്തി.
ആയിഷ, ഹരിക്ക് ഫോൺ കൊടുത്തത് അഞ്ചു വീണയോട് പറഞ്ഞു.
അത് കേട്ട് എന്തോ പറയാൻ വന്ന വീണ പക്ഷെ തന്റെ വാ അടക്കി..
ഹരി പതിയെ ലീവിന്റെ കാര്യം വീണയോട് പറഞ്ഞു. ലീവിന്റെ പ്ലാൻ കൊടുക്കുമ്പോൾ വായിൽ നിന്നും വീണ എക്സാമിന്റെ കാര്യം കേട്ടതും അഞ്ചു പറഞ്ഞു: നമ്മുടെ കോളേജിൽ അല്ലെ എക്സാം,,, ഞാനും കൂടെ വന്നാലോ എന്നാൽ നാട്ടിലേക്ക്, നിന്റെ കൂടെ. ഒരു ഗെറ്റ് ടുഗെതർ പ്ലാൻ ചെയ്താലോ..
ഹരിയുടെ മനസ്സിൽ പലതും മിന്നി മറഞ്ഞു നിമിഷങ്ങൾ കൊണ്ട്.ഹരി അൽപം സീരിയസ് ആയി അഞ്ചുവിനോട് പറഞ്ഞു : 16 സപ്ലി ആണ് ഉള്ളത്,, അതിന്റെ ഇടയിൽ ആണോ ഗെറ്റ് ടുഗെതർ.
ഹരിയുടെ മുഖത്ത് നിന്നും അഞ്ചു കാര്യങ്ങൾ വായിച്ചെടുത്തു.
അഞ്ജു എന്തെങ്കിലും പറയുന്നത്തിനു മുന്നേ വീണ പറഞ്ഞു: ലീവിനെ പറ്റി ഇപ്പോൾ ചിന്തിക്കേണ്ട അഞ്ചു. ഇഷ്ടം പോലെ പണി ഉണ്ട്. പിന്നെ ഹരിയുടെ ഗ്യാപ് നമ്മുടെ ടീമിനാണ് ഫിൽ ചെയ്യേണ്ടത്.
അമൽ ചാടി എഴുന്നേറ്റ് പറഞ്ഞു : ഞാൻ പോവില്ലട്ടോ ചേച്ചി. ആദ്യമേ പറഞ്ഞേക്കാം.
വീണ : നമുക്ക് മാനേജ് ചെയ്യടാ.. കിടന്നു ചാടാതെ.. ഹരിക്ക് എക്സാം ഉള്ളോണ്ടല്ലേ...
അമൽ ഒന്ന് ഇരുത്തി
💬 Comments
View all comments