Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കളിയാക്കീതല്ല, കാര്യമായി പറഞ്ഞതാണ്..
ഹരിക്ക് വീണ്ടും ഒരു വിറയൽ അനുഭവപ്പെട്ടു..
കൂടുതൽ എന്തേലും പറയുന്നതിന് മുൻപ് കൂട്ടത്തിൽ നിന്ന് ഒരാൾ അനുവിനെ കൈ കൊണ്ട് വിളിച്ചു.
അനു : ഇപ്പോൾ വരാടാ, എന്റെ ബോസ് ആണ് അത്..
തമാശ പറഞ്ഞതാണ് വിചാരിച്ചു കൊണ്ട് ആ കാര്യം വിട്ടു ഹരി.
ആൾക്കൂട്ടത്തിന്റെ സെൻസസ് കണ്ണുകൾ കൊണ്ട് എടുക്കുന്നതിനിടയിൽ ഹരി മനസ്സിൽ പറഞ്ഞു " എന്തിനാ ഞാൻ ഇപ്പോൾ വന്നത്. ഫൈസി നിർബന്ധിച്ചു വിളിപ്പിച്ചതാവാനെ വഴി ഉള്ളു മാമിനെ കൊണ്ട് ""...
" ഹരീ".......... ഉറക്കെ ഫൈസിയുടെ ശബ്ദത്തിൽ ഉള്ള വിളി ഹരിയുടെ ചെവിയിൽ കേട്ടു.
കൂട്ടം കൂടി നിന്ന ഒരുപാട് പേർ ഫൈസി വിളിച്ച ദിശയിലേക്ക് നോക്കി, കണ്ണുകൾ ഇത്തി പെട്ടത് ഹരിയിൽ ആയിരുന്നു.
റിമോട്ട് കൺട്രോളിൽ ഞെക്കി തന്റെ നേരെ വന്ന ഫൈസിയുടെ വീൽ ചെയറിനു അടുത്തേക്ക് ഹരി സ്പീഡിൽ നടന്നു.
ലോണിന്റെ ഏകദേശ മധ്യഭാഗത്തായി, ഹരി തന്റെ മുട്ടിൽ ഇരുന്നു, താൻ പിറകിലായി പിടിച്ച ഗിഫ്റ്റ് നീട്ടി, ചിരിച്ചു കൊണ്ട് പറഞ്ഞു : ഹാപ്പി ബർത്ഡേ ഫൈസി..
ഫൈസി സന്തോഷത്തോടെ പറഞ്ഞു : താങ്ക് യൂ..
ഫൈസിയുടെ പിന്നാലെ തന്നെ, ബോഡി ഗാർഡ് എന്ന പോലെ എഴുപതിനടുത്തു പ്രായം ഉള്ള അവന്റെ ഉമ്മുമ്മ, അഥവാ, ആയിഷയുടെ ഉമ്മ നാഫീസയും ഉണ്ടായിരുന്നു, ബ്രൗൺ സാരിയിൽ അണിഞ്ഞു ഒരുങ്ങി, സാരി തലപ്പ് തലയിലൂടെ തട്ടം പോലെ ഇട്ട്..
ഹരി എഴുന്നേറ്റ് : ആരാ ഇത്, കണ്ടാൽ മനസ്സിലാആവില്ലല്ലോ?.. ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.
നഫീസ : ഒന്ന് പോടാ..
💬 Comments
View all comments