Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
എടുത്തു നടന്നു ആയിഷ, വക്കീൽ ടീമിന്റെ അടുത്തേക്ക്.
ഹരിയെ കണ്ടതും എന്തോ പറയാനായി വാ തുറക്കാൻ നിന്ന വക്കീലിനോട് ആംഗ്യത്തിൽ ഒന്നും മിണ്ടരുത് എന്ന് കാണിച്ചു.
ഹരിയുടെ അടുത്ത് ഇരുന്ന്, ഹരിയുടെ ഗേൾസ്സിലേക്കും, തന്റെ ഗ്ലാസ്സിലേക്കും ഒഴിച്ച്, ഒരു ഗ്ലാസ് ഹരിയുടെ കയ്യിൽ പിടിപ്പിച്ച ശേഷം ഗ്ലാസ് മുട്ടിച്ച ശേഷം പറഞ്ഞു : ചീയെര്സ്...
ഹരിയെ പോലെ തന്നെ, ആയിഷക്കും അനുവിനും അത്ഭുതം ആയി അത് കണ്ടിട്ട്. എത്രയോ വട്ടം തങ്ങൾ കൂടുമ്പോൾ, മിണ്ടാതെ ഇരുന്നു നോക്കി കണ്ടതല്ലാതെ, തൊട്ടിട്ടില്ല വീണ.
ചെറിയ സിപ് എടുത്ത ശേഷം വീണ പറഞ്ഞു : ആദ്യ കാലങ്ങളിൽ ഞാനും, വേണു ഏട്ടനും, അല്ല, ആയാളും, വീക്കെൻഡ്, ചിക്കൻ ഒക്കെ ഉണ്ടാക്കി ഇങ്ങനെ കൂടുമായിരുന്നു. പിന്നെ കുട്ടികൾ ഇല്ലാത്തതിന്റെ ട്രീറ്റ്മെന്റ് കാര്യങ്ങളുമായി നിർത്തിയതാണ്. ദേവു ആയ ശേഷം, പിന്നെ,, അവളുടെ കാര്യങ്ങളുമായി തിരക്കായി...ദാ,, ഇപ്പോൾ നിനക്ക് വേണ്ടി..
ഹരിയെ നോക്കി വീണ വീണ്ടും പറഞ്ഞു: എന്താടാ മൂഡോഫ് ആയത്.
ഹരി ഒറ്റ വലി ഗ്ലാസ് കാലിയാക്കി..
ഹരി : ദേവു, ദേഹത്ത് കിടന്നു ഉറങ്ങിയപ്പോൾ, എന്റെ അമ്മൂനെ ഓർമ വന്നു. അതിങ്ങനെ വീടും,, കാര്യങ്ങളും... മ്മ്മ്മ്..
ഹരി ഒന്നുടെ ഒഴിച്ചു തന്റെ ഗ്ലാസിൽ..
വീണ : നിനക്ക് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്നു അഞ്ചു പറഞ് അറിയാം. ഇപ്പോൾ ജോലി ആയില്ലേ, നാട്ടിൽ പോയിട്ട് പ്രശ്നങ്ങൾ ഒന്നും സോൾവ് ചെയ്തില്ലേ..
ഹരി പുച്ഛ ചിരി ചിരിച്ചു കൊണ്ട് ഗ്ലാസ് ചുണ്ടിൽ അടുപ്പിച്ചു പറഞ്ഞു : നാട്ടിൽ പോയൊണ്ട്, വീട്ടിലെ പ്രശ്നങ്ങൾ ശരിയാവുമോ എന്റെ ചേച്ചി...
ആയിഷയും അനുവും എല്ലാം കേട്ടു കൊണ്ടിരുന്നു.
വീണ : അപ്പോൾ നീ വീട്ടിൽ പോയില്ലേ?..
ഹരി : എന്നോട് ഇറങ്ങി പോവാൻ പറഞ്ഞ, ഇറക്കി വിട്ട വീട്ടിൽ ഞാൻ എങ്ങിനെ കേറാൻ ആണ് ചേച്ചി.. ദൂരെ നിന്ന്, ഒരു നോക്ക് കണ്ടു,, അത്ര തന്നെ..
വീണ : അതെന്താടാ.. എന്താ ഉണ്ടായേ പറ?..
ഹരി തല ഒന്ന് ചൊറിഞ്ഞ ശേഷം: അത് വിട് ചേച്ചി. ഒരിക്കലും ജീവിതത്തിൽ ഓർക്കാൻ
💬 Comments
View all comments