Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കൺമിഴ്ച്ചു അത്ഭുതപ്പെട്ടു.
കൂട്ടത്തിൽ ആയിഷയും, വീണയും എത്തിയിരുന്നു അപ്പോഴേക്കും..
" ഹരി അങ്കിൾ "... നേർത്ത ശബ്ദത്തിനുടമയായ ദേവൂനെ എടുത്തുയർത്തി ഹരി രണ്ടു കവിളിലും മുത്തം കൊടുത്ത് പറഞ്ഞു : എടി, പാറൂ,,, എവിടായിരുന്നു ഇത്രേം നേരം...
ദേവു ഹരിയുടെ കവിളിൽ ഉമ്മ വച്ചു പറഞ്ഞു : കളിക്കാൻ പോയി...
ഹരി ദേവൂനോട് ചോദിച്ചു : ഏട്ടനോട് ഹാപ്പി ബർത്ത്ഡേ പറഞ്ഞോ?..
ദേവു ഫൈസിയെ നോക്കി പറഞ്ഞു : ഹാപ്പി ബർത്ഡേ...
ഫൈസി ചിരിച്ചു കൊണ്ട് : താങ്ക്യൂ ദേവൂട്ടി....
അപ്പോഴേക്കും ക്യാൻവാസ് വീണചേച്ചിടെ കയ്യിൽ എത്തിയിരുന്നു. ക്യാൻവാസ് എടുത്തു ഹരിയുടെ അടുത്ത് വന്നു കൊണ്ട് ദേവൂനെ കാണിച്ചു പറഞ്ഞു : എങ്ങിനുണ്ട് ദേവൂ...
ദേവു : അങ്കിളെ,, ദേവൂന് ചെറുതല്ല തന്നുള്ളൂ. ഇത് പോലെ വലുത് വേണം..
ഹരി : അതിനെന്താ, മാമൻ വരച്ചു തരാലോ... ദേവൂട്ടിക്ക്...
അത് എല്ലാവർക്കും ഉള്ള ഉത്തരം ആയിരുന്നു, ഈ നിൽക്കുന്നവൻ തന്നെ ആണോ വരച്ചത് അതോ പുറത്ത് നിന്ന് വരപ്പിച്ചതാണോ എന്നുള്ള പുറത്തു വരാത്ത ചോദ്യത്തിനുള്ള ഉത്തരം.
ഇതിനിടയിൽ കറുത്ത തിളങ്ങുന്ന ഡിസൈനർ സാരിയിൽ, ഫൈസിയുടെ അടുത്തായി നിന്നിരുന്ന ആയിഷയോട് ഹരി തല താഴ്ത്തി തന്റെ റെസ്പെക്ട് കൊടുത്തു. ആയിഷ തിരിച്ചും.
ഫൈസി : ഹരി,, വാ.. ഞാൻ ചിലതു വീട്ടിൽ കാണിച്ചു തരാം...
ഹരി ദേവൂനെ നിലത്തിറക്കി, കുമ്പിട്ടു കൊണ്ട് പതിയെ ചെവിയിൽ ചിലത് ആരും കേൾക്കാത്ത രീതിയിൽ ഫൈസലിനോട് ചിലതു പറഞ്ഞു.
അതു കേട്ട് തല ആട്ടി, സമ്മതിച്ചു എന്ന രീതിയിൽ ഫൈസി വീൽചെയർ പിന്നിലേക്ക്
💬 Comments
View all comments