0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

കൊടുത്തത്. മനസ്സ് ആകെ ഡിസ്റ്റർബ് ആയി വായിചിട്ട്. ഇനി ലില്ലിയുടെ ഒരു നോവലും വായിക്കില്ല എന്ന് തീരുമാനിച്ചതാ അന്ന്..

ആൻസി ചിരിച്ചു കൊണ്ട് : എനിക്ക് തോന്നുന്നത്, ഹരിക്ക് ആരെയോ നഷ്ടപ്പെട്ടിട്ടുണ്ട് ജീവിതത്തിൽ എന്നാണ് .

ആ ചോദ്യം ഹരിയെ തിരിച്ചു കൊണ്ട് വന്നു. ഹരി ഒന്ന് പതറി എങ്കിലും, ഹരി പെട്ടെന്ന് വിഷയം മാറ്റി : അടുത്ത ബുക്ക്‌ എന്നാ പ്രതീക്ഷിക്കാൻ പറ്റുക..

ആൻസി : ഇനി വായിക്കില്ല എന്റെ ബുക്ക്‌ എന്ന് പറഞ്ഞിട്ട്..

ഹരി തല ചൊറിഞ്ഞു ചിരിച്ചു കൊണ്ട് : ഇനിയിപ്പോൾ വായിച്ചല്ലേ പറ്റൂ... ജോർജിനെ നോക്കിയാണ് പറഞ്ഞത്.

ജോർജ് ഉറക്കെ ചിരിച്ചു, കൂടെ ബാക്കി ഉള്ളവരും.

ജോർജ് തന്റെ മകനെ സൈഡിലേക്ക് വിളിച്ചു ഷോൾഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു : ടോണി,,, ഇവനും ഹരിയെ പോലെ ഫയിറ്റർ ആണുട്ടോ. ബോക്സിങ് ആണ്. അടുത്ത മാസം കർണാടക ജൂനിയർ സെലക്ഷൻ ഉണ്ട്. എങ്ങിനെ ഒന്ന് മുട്ടി നോക്കുന്നോ?, ആര് ജയിക്കും എന്ന് നോക്കാം?..

ഹരി ചിരിച്ചു കൊണ്ട് ടോണിക്ക് കൈ കൊടുത്തു.

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : ഫൈറ്റിൽ ആരു ജയിക്കും എന്ന് പറയാൻ പറ്റില്ല. ബോക്സിങ്ങിൽ ആണെങ്കിൽ ഒരു ഡൌട്ട്ടും വേണ്ട, ടോണിയെ ജയിക്കൂ..

എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു അതിശയം..

ജോർജ് : അതെന്താടോ അങ്ങിനെ?.

ഹരി : സാറേ അത്,, ബോക്സിങ്, ഫയിറ്റിങ്ങിനു അപ്പുറം, ഒരുപാട് റൂൾസ്‌ ആൻഡ് റെഗുലേഷൻ ഉള്ള ഒരു ഗെയിം കൂടെ ആണ്. ഫൈറ്റ് എന്ന് പറയുന്നത് അതല്ലല്ലോ. നോ റൂൾസ്‌. ആര് ആരെ

💬 Comments

View all comments