Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
അവധി ദിവസമായത് കൊണ്ട് വെറുതെ ചുറ്റിക്കറങ്ങാന്‍...”
തിളങ്ങുന്ന, നിരയൊത്ത പല്ലുകള്‍ കാണിച്ച് അവന്‍ പുഞ്ചിരിച്ചു.
“എന്താ മാഡം?”
അവന്‍ ചോദിച്ചു. അപ്പോഴാണ് അഫ്രീന്‍ അറിയുന്നത് തന്‍റെ കണ്ണുകള്‍ അവനെ കൊത്തിവലിക്കുന്നു എന്ന്.
“നിനക്ക് മാത്രമല്ല എനിക്കും സൌന്ദര്യത്തിന് മാര്‍ക്ക് ഇടാനറിയാം...”
അവള്‍ ചിരിച്ചു, അവനും.
“മാഡത്തിന് മാര്‍ക്ക് ഇടാന്‍ മാത്രം സൌന്ദര്യമൊന്നുമില്ല എനിക്ക്...ഒരു ആവറേജ് ലുക്ക് ഒക്കെ ഉണ്ടെന്ന് എനിക്ക് സ്വയം തോന്നിയിട്ടുണ്ട്...അതല്ലാതെ....”
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“നിനക്ക് ആവറേജ് സൌന്ദര്യം മാത്രമേ ഉള്ളൂവെങ്കില്‍ നിന്‍റെ നാട്ടിലെ സുന്ദരന്‍മാരൊക്കെ അപ്പോള്‍ എങ്ങനെ ഇരിക്കും...? രണ്ട് കണ്ണുകള്‍ മതിയാകുമോ അവരെ കാണാന്‍?”
“മാഡത്തിന് എന്താ ഞങ്ങളുടെ നാട്ടില്‍ നിന്നും കല്യാണം കഴിക്കണോ?”
“അതിന് നിന്നെക്കാള്‍ ഒരുപാട് പ്രായവുമുള്ള ഒരു ഇന്ത്യാക്കാരിയെ കെട്ടാന്‍ നിന്‍റെ അബ്ബുവും ഈമയും സമ്മതിക്കുമോ?”
“എന്നുവെച്ചാല്‍?”
“ജേണലിസം പഠിക്കാന്‍ അല്‍പ്പം ബുദ്ധിയൊക്കെ വേണം കേട്ടോ...”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“വളരെ ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്..അത്പോലും മനസ്സിലാകാത്ത നിനക്ക് എങ്ങനെ ജേണലിസ്റ്റ് ആകാന്‍ പറ്റും?”
“ഞാന്‍ മാഡം കല്യാണം കഴിക്കുന്ന കാര്യമാണ് പറഞ്ഞത്, എന്‍റെ കല്യാണത്തെപ്പറ്റിയല്ല...”
“നിന്നെപ്പോലെ ഒരു സുന്ദരനെ കണ്ടിട്ട് എനിക്ക് എങ്ങനെ മറ്റൊരാളെ കല്യാണം കഴിക്കാന്‍ പറ്റും?”
അഫ്രീന്‍ പറഞ്ഞത് കേട്ടിട്ട് ചെറുക്കന്‍ അക്ഷരാര്‍ത്ഥത്തില്‍ വായ് തുറന്ന് കണ്ണുകള്‍ മിഴിച്ച് അവളെ നോക്കി.
“മാഡം...!!”
അവന്‍ അവിശ്വസനീയതയോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ വിളിച്ചു. പുഞ്ചിരി പിന്നീട് ചിരിയായി.
“എന്‍റെ റബ്ബീ, എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല...മാഡം എന്നെ ശരിക്കും പ്രൊപ്പോസ് ചെയ്യുവാണോ?”
“പോടാ പൊട്ടാ...”
അഫ്രീന്‍ അവന്‍റെ തലമുടിയില്‍
💬 Comments
View all comments