0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 19.5K

തഴുകി. അവന്‍ അപരിചിതനാണ് എന്നോ, ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് താന്‍ അവനെ ആദ്യമായി കണ്ടതെന്നോ അവള്‍ മറന്നുപോയി...

സ്പര്‍ശനത്തിന്റെ സ്വാന്തനം നല്‍കുന്ന സുഖത്തില്‍ അവനൊരു നിമിഷം മുങ്ങി. അപ്പോഴത്തെ അവന്‍റെ മുഖഭാവം കണ്ടപ്പോള്‍ അവന്‍റെ ചുംബിക്കണം എന്ന് അവള്‍ക്ക് തോന്നി. വളരെ പണിപ്പെട്ടു അവളത് നിയന്ത്രിച്ചു.

“നിനക്ക് കൂടിപ്പോയാല്‍ ഒരു പത്തൊന്‍പത്, ഇരുപത് വയസ്സ് കാണും...എന്‍റെ പ്രായം എത്രയാണ് എന്നാണു നിന്‍റെ ധാരണ?”

“മാഡത്തിന് കൂടിപ്പോയാല്‍ ഒരു ഇരുപത്തി രണ്ട്...അല്ലെങ്കില്‍ ഇരുപത്തിമൂന്ന്‍...”

“നീയെന്ന് മുതലാ എന്‍റെ ബൈ ലൈന്‍സും ആര്‍ട്ടിക്കിള്‍സും ഒക്കെ വായിക്കാന്‍ തുടങ്ങിയത്...?”

“രണ്ടു വര്‍ഷം...”

“ഞാന്‍ വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ പേപ്പര്‍ ആണ് ഇന്ത്യന്‍ എക്സ്പ്രസ്... എട്ടാമത്തെ വര്‍ഷമാണ്‌ ജേണലിസ്റ്റ് ആയിട്ട്...അപ്പോള്‍ എന്ത് പ്രായമുണ്ട് എനിക്ക്?”

“റിയലി...?”

അവന്‍ വിശ്വാസം വരാതെ ചോദിച്ചു.

“അപ്പോള്‍ ഇരുപത്തിയൊന്‍പത്...അല്ലെങ്കില്‍ മുപ്പത്..പക്ഷെ കണ്ടാല്‍...!”

“കണ്ടാല്‍?”

അവള്‍ കുസൃതി നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി.

“ജസ്റ്റ് ട്വെന്‍റ്റി...”

എടാ ചെക്കാ, ഇതിപ്പോള്‍ ഞാന്‍ ആദ്യമായൊന്നുമല്ല കേള്‍ക്കുന്നത്! പെണ്ണിനെ കണ്ടാലുടന്‍ കാമമിളകുന്ന സകലയെണ്ണവും “കണ്ടാല്‍ അത്ര പ്രായമൊരിക്കലും തോന്നില്ല,” എന്നും പറഞ്ഞാണ് ഡയലോഗ് തുടങ്ങുന്നത്. പക്ഷെ പെണ്ണിനെ വളയ്ക്കുന്നതില്‍ പി എച്ച് ഡി എടുത്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന അവരുടെ മുഖങ്ങളില്‍ അളിഞ്ഞ് ഒഴുകുന്ന ആ വൃത്തികെട്ട ഭാവമല്ല നിന്‍റെ മുഖത്തുള്ളത്‌. അതുകൊണ്ടുതന്നെ എനിക്ക് ഒരുപാടിഷ്ടമാണ് നിന്‍റെയീ ചോദ്യവും നോട്ടവുമൊക്കെ...

“മാത്രമല്ല...”

അവന്‍റെ നേരെ വീണ്ടും ഒരു കുസൃതി നോട്ടം എറിഞ്ഞ് അഫ്രീന്‍ പറഞ്ഞു.

“നിന്‍റെയീ ഇരുപത്കാരി സുന്ദരിക്ക് നിന്നെപ്പോലെ സുന്ദരനായ ഒരു ഭര്‍ത്താവുമുണ്ട്...”

അപ്പോള്‍ ചെറുക്കന്റെ മുഖം ശരിക്കും മങ്ങുന്നത്

💬 Comments

View all comments