Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]
ബ്രോ...നീ പൊളിച്ചു..! വേറെ ആരുമില്ലാതിരുന്നതിനാൽ ഞാൻ തന്നെ എന്നെ അഭിനന്ദിച്ചു...!
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അര മണിക്കൂർകൊണ്ട് ഞാൻ താഴെയെത്തി...!
'തൈകൾ ' രണ്ടും ടീവിയുടെ മുന്നിൽ ഹാജരുണ്ട്. ഏഷ്യാനെറ്റിൽ ആയിരത്തി അഞ്ഞൂറ്റിയൊന്നാമത്തെ തവണ മണിച്ചിത്രത്താഴ് കളിച്ചു കൊണ്ടിരിക്കുന്നു...!
മേമ മേശപ്പുറത്ത് എല്ലാം ഒരുക്കി വച്ചിട്ടുണ്ട്. ദോശയും വറവിട്ട ചമ്മന്തിയുമാണ് വിഭവം. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വേഗം കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിനോട് അല്ലെങ്കിലും പണ്ടേ എനിക്ക് ദേഷ്യം കാണിക്കാൻ പറ്റാറില്ല....!
ആ സമയം അടുക്കളയിൽ നിന്നും കയ്യിൽ ഫ്ലാസ്കുമായി മേമ അടുത്തേക്ക് വന്നു. ഞാൻ മുഖമുയർത്താനോ നോക്കാനോ പോയില്ല....!
ഫ്ലാസ്കിൽ നിന്നും ചായ ചായ പകർന്ന് എൻ്റെ അടുത്തേക്ക് നീക്കി വെക്കാൻ നേരം കള്ളക്കണ്ണ് കൊണ്ട് ഞാനാ മുഖമൊന്നു ശ്രദ്ധിച്ചു. എന്തോ തമാശ ഓർക്കുന്നപോലെ അവിടെ ഇപ്പോഴും ഒരു ചെറിയ ചിരി തളംകെട്ടി നിൽപ്പുണ്ട്....!
"ഇന്നലത്തെ കൂൺ വഴറ്റി വച്ചിട്ടുണ്ട്..വേണോ..?"
മേമ പതിയെ ചോദിച്ചു....!
കൂൺ എന്ന് കേട്ടപ്പോഴേ വായിൽ വള്ളം നിറഞ്ഞെങ്കിലും കേൾക്കാത്ത ഭാവത്തിൽ ഞാനാ ചോദ്യം അവഗണിച്ചു....!
"...ഓ..ഞാൻ മറന്നു...മിണ്ടൂലല്ലോ..!!"
മേമ ഒരു പതുങ്ങിയ ചിരിയോടെ കളിയാക്കി. വേണമെന്ന് പറഞ്ഞാലോ എന്ന് ചിന്തിക്കാൻ തുടങ്ങിയിരുന്ന ഞാൻ അത് കേട്ടതും പിൻവലിഞ്ഞു....!
"എന്തായാലും ഇവിടെ വെക്കാം...വേണ്ടെങ്കിൽ ഞാൻ കഴിച്ചോളാം..!"
അവരൊരു ചെറിയ പാത്രം എൻ്റെ അടുത്തേക്ക് നിരക്കി വച്ചു. തെല്ലൊന്നു ശങ്കിച്ച ശേഷം ഒരക്ഷരം മിണ്ടാതെ ഞാനതെടുത്ത് അപ്പാടെ പ്ലേറ്റിൽ കമിഴ്ത്തി....!
ആഹാ..അങ്ങനെയിപ്പോ ഞാൻ വേണ്ടെന്നു വച്ചിട്ടു കഴിക്കാൻ നിക്കണ്ട...!
മേമ അർത്ഥവത്തായ ഒരു മുരടനക്കത്തോടെ എൻ്റെ അടുത്തു തന്നെ കസേര വലിച്ചിട്ടിരുന്നു. ശേഷം ഒരു പ്ലേറ്റെടുത്ത് മുന്നിൽ
💬 Comments
View all comments