Chapter Title : ഹൃദയത്തിന്റെ ഭാഷ 4
കൈവശവുണ്ടെന്ന് പറഞ്ഞെങ്കിലും. അങ്ങനൊരു കളവ് പറയാതെ ഈ കേസിൽ ഇനിയൊരു തുടർച്ചകണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഓർമ്മകളിൽ റീഗലായിരുന്നു!. സ്വാമിസാറിന്റെ ക്ലാസിൽ സാറിനോട് വഴക്കുണ്ടാക്കിയും കോളേജ് വരാന്തയിൽ നിന്നുകൊണ്ട് കൂട്ടുക്കാരികളോട് സൊറപറഞ്ഞും നിന്നിരുന്ന ആ കുസൃതിനിറഞ്ഞ നിഷ്ക്കളങ്ക മുഖമുള്ള പെൺക്കുട്ടിക്ക് എങ്ങനെ ഇത്രയേറെ മാറുവാൻ കഴിഞ്ഞു. ഒരു ഫോൺ കോൾ ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തി. കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ മറുതലക്കൽ നിന്നും ഒരു മുരടനക്കത്തോടുക്കൂടി അയാൾ സംസ്സാരിച്ചുതുടങ്ങി. " നോക്കു മിസ്റ്റർ സിദ്ധു. താങ്കളെ വിലയ്ക്കെടുക്കുവാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാലും ആ തെളിവുകൾക്കായി ആയിരത്തിന് വലതുവശം എത്രം പൂജ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് എഴുതി ചേർക്കാം. ഇവിടെ നിങ്ങൾ പറയുന്നതാണ് തുക." ഒരു ചെറു ചിരിയോടുക്കൂടി അയാൾ തുടർന്നു. "സിദ്ധു താങ്കൾ 'തോമസ് റോബർട്ട് മാൽതുസിന്റെ' ലേഖനം വായിച്ചിട്ടുണ്ടൊ?!. അതിൽ പറയുന്നുണ്ട് ജീവികളിലെ ജനപ്പെരുപ്പം അതിജീവനത്തിനായിട്ടുള്ള സമരത്തിൽ എത്തുന്നു!. അത് അതിജീവനത്തിനുതകുന്ന വൈവിധ്യങ്ങൾ ഇല്ലാത്ത ജീവികളുടെ നാശത്തിനു കാരണമാകുന്നു. വിഭവങ്ങളുടെ പരിമിതികൾ മൂലം ഓരോ തലമുറയിലും ധാരാളം ജീവികൾ നശിക്കുന്നു!. അങ്ങനെ നശിക്കപ്പെട്ട ഒരു ജന്തുമാത്രമാണ് സിനി എന്ന് കരുതുക!'' തുടരും...
💬 Comments
View all comments