0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

പടർന്നിരുന്നു. കിടക്കയിൽ അവളെ നേരെ കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകി, അഗാതമായ നിദ്രയുടെ ഗർത്തങ്ങളിൽ അകപ്പെട്ടിട്ടും കവിളിലെ കുളിരേകും എൻ്റെ ചുംബനത്തിന് മറുപടിയെന്നപ്പോലെ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു . അതിനെ തുടർന്നുള്ള അവളുടെ ചെറിയ മർമ്മരവും " കുഞ്ഞൂസെ "
ആ നിഷ്കളങ്ക മുഖം മനവിലേക്കൊന്നാവാഹിച്ചു . പിന്നെ ഹരിയെ കൊണ്ട് എന്നെ വിൽചെയറിൽ ഇരുത്തിച്ചു . എൻ്റെ മുറിയിലേക്ക് ഞങ്ങൾ യാത്രയായി. അനു അവൾ ഇപ്പോ എല്ലാ കാര്യവും വീട്ടിൽ അറിയിക്കും. പുലർക്കാല സ്വപ്നമെന്ന പോലെ നിത്യ അവൾ ഒരു വിലങ്ങായി നിൽക്കുമോ.ദിവസങ്ങൾക്കു മുന്നെ പ്രണയം ചവിട്ടു കൊട്ടയിലിട്ട് സൗഹൃദം നെഞ്ചിലേറ്റി ഞാൻ മഹാനായതൊന്നുമല്ല . അവളെ ഞാൻ വേദനിപ്പിച്ചു, എന്നോടൊപ്പം അവൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാവില്ല എന്ന കുറ്റബോധത്തിൽ ഞാൻ കാട്ടിയ പൊട്ടത്തരം മാത്രമാണ്. ഇന്ന് ആ കുറ്റബോധത്തിൻ്റെ അഴുക്കുചാൽ അവൾ തന്നെ ശുദ്ധമാക്കി.
ഞാനിന്ന് ശുദ്ധനാണ് , ഒരിക്കൽ ഞാൻ ആഗ്രഹിച്ച ദേഹശുദ്ധിയും മന ശുദ്ധിയും ഞാൻ കൈവരിച്ചു. അവളിലെ ദേഹതാപം തൻ്റെ ശരീരത്തെ ശുദ്ധമാക്കി അതിനു ആ കണ്ണീരും ഒരു കാരണം. അവളിലെ ചുംബന വർഷവും , പ്രണയവും തന്നെ മന ശുദ്ധി കൈവരിക്കാൻ സജ്ജനാക്കി. എന്തിനോടും പടവെട്ടുന്ന എന്നിലെ പഴയ മനസ് എനിക്ക് ഇന്ന് സ്വന്തമായി. അതെ ഞാൻ സ്വയം തിരിച്ചറിയുന്നു ഞാനാവുന്നത് . കുറച്ചു നാളുകൾ മുന്നെ എനിക്ക് എന്നെ തന്നെ അപരിചിതനായി തോന്നിയിരുന്നു . എന്നിലെ മറ്റൊരാൾ ചെയ്തു കൂട്ടുന്നതൊന്നും എനിക്ക് തടയാനായില്ല . ചഞ്ചല മനസിന് ഞാൻ അടിമപ്പെട്ടു പോയി, വിവേകം എവിടെയോ പോയി മറഞ്ഞു.
ടാ പ്രശ്നാവോ
ഹരിയുടെ ആ ചോദ്യം എന്നെ തേടിയെത്തി . എന്നിലെ ആത്മവിശ്വാസം ഉയർന്നിരന്നു . ഞാൻ ഞാനായി പാകപ്പെട്ടിരുന്നു . പടപൊരുതാൻ ഒരുങ്ങിയിരുന്നു.
ഇല്ലെടാ ഒരു പ്രശ്നവും ഇല്ല
വീട്ടുക്കാരൊക്കെ അറിഞ്ഞാ , നിത്യ
അവളെ മാത്രമേ ഒരു പേടിയുള്ളു . അതിനും വഴിയുണ്ട്
എന്ത് വഴി,
അവൾക്കു ഞാനൊരു വാക്കു കൊടുത്തതാ അതു തെറ്റിച്ചിട്ടില്ല. അതിൽ പിടിച്ചു ഒന്നു കരഞ്ഞു നോക്കാ
അതെന്താടാ ആ വാക്ക്
ആ പോയ സാധനമില്ലെ അനു, അവളെ പ്രേമിക്കില്ലാന്ന്.
അങ്ങനെ ഒക്കെ ഉണ്ടോ
ആടാ നിത്യക്ക് ഇഷ്ടല്ല അനുനെ
അപ്പോ ആൻ്റി സമ്മതിച്ചില്ലെങ്കിലോ
അതാടാ വലിയ പ്രശ്നം , ഏതു നേരത്താണോ അമ്മക്കൊരു വാക്ക് കൊടുക്കാൻ തോന്നിയത്
ഇതെന്താ മോനെ

💬 Comments

View all comments