0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

പുതിയ സംഭവം
അമ്മ പറയുന്ന പെണ്ണിനെ കെട്ടാന്നു ഒരു പതപ്പിക്കല് പതപ്പാച്ചിന് അറിയാതെ പറ്റിപ്പോയതാ
ബെസ്റ്റ് എനി എന്താക്കും
എന്താക്കാൻ സിംപിൾ അവർക്ക് ഇഷ്ടല്ലേ പ്രേമം വേണ്ടാന്നു വെക്കും
ടാ നാറി നിന്നെ ഞാൻ
നിക്കടാ ഞാൻ മുഴുവൻ പറയട്ടെ
ദേ നി നിർത്തിക്കേ
ഹരി , ടാ അമ്മയെ ഇങ്ങനെ വഴിക്കു കൊണ്ടു വരാൻ പറ്റു ആ മനസെനിക്ക് അറിയാടാ
എന്നാ പറ.
അവരെ ഒന്നും വേദനിപ്പിക്കാൻ പറ്റില്ല സോ പ്രേമം വിട്ടു എന്നു പറയും പക്ഷെ എൻ്റെ ലൈഫിൽ എനി ഒരു പെണ്ണില്ല, കല്യാണം എന്നൊരു കാര്യം പറഞ്ഞ് ആരും വരണ്ട എന്നും കാച്ചിക്കളയാ
ഇതൊക്കെ നടക്കോ
90% ചാൻസ് കൂടുതലാ നടന്നില്ലെ
നടന്നില്ലെ എന്താക്കും
നിരാശ കാമുകൻ . ആരോടും മിണ്ടാതെ റൂമിൽ തന്നെ, ഫുണ്ട് കഴിക്കാ കടക്കാ അതു തന്നെ
അയ്യേ അതൊന്നും വർക്ക് ആവില്ല
പോടാ പട്ടി . അങ്ങനെ 3 ദിവസം പോയാ നാലാം പക്കം മാളുനെ അമ്മ തന്നെ വീട്ടിൽ വിളിച്ചു കൊണ്ടു വന്ന് എൻ്റെ മുന്നിൽ നിർത്തും
ഒറപ്പാണോടാ
പിന്നെ , ഞാൻ മിണ്ടാതെ നിന്നാ മാത്രം അമ്മ തളർന്നു പോവും
അപ്പോ അച്ഛനെ എന്താക്കും
ടാ ആ പാവത്തിനെ വിട്ടേക്ക്
അതെന്താടാ
വായെ വരുന്നതൊക്കെ പറയും എന്നെ ഉള്ളു, പിന്നെ കാണുമ്പോ ഉള്ള അതെക്കെ തന്നെ ഉള്ളു .
അപ്പോ അച്ഛനെ നോക്കണ്ട
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ റൂമിലെത്തി. അവിടെ അമ്മ മാത്രം ഉണ്ട്
അമ്മ: എവിടേനി മക്കൾ പോയത്
അമ്മ വല്ലതും അറിഞ്ഞോ എന്ന പേടിയാണ് എന്നിൽ നിറഞ്ഞു വന്നത്.
ഹരി: വെറുതെ ഈ വരാന്ത മൊത്തം ചുറ്റി
അമ്മ : നന്നായി അടങ്ങി ഇരുന്ന് ശീലം വേണ്ട ഇവന്
ഹരി എന്നെ കിടക്കയിൽ കിടത്തി. എനിക്കരികിലായി ഇരുന്നു
അമ്മ: ഹരി നിനക്കൊരു കാര്യം അറിയണോ
ഹരി പോടിയോടെ തന്നെയാണ് അമ്മയെ നോക്കിയത് അവനിലും ഭയമാണ് അമ്മ അറിഞ്ഞോ അതോ ഇല്ലയോ എന്നറിയാഞ്ഞിട്ട്
അമ്മ : ഇവിടൊരാൾക്ക് നി ഇവനെ ഹോസ്പിറ്റൽ കൊണ്ടുവരുമ്പോ കൂടെ ഇല്ല എന്നറിഞ്ഞതിൽ സങ്കടമുണ്ട്
അവനിൽ ആശ്വാസം അലയടിക്കുന്നത് ഞാൻ കണ്ടു രസിക്കുകയാണ്.
ഹരി : അതൊക്കെ ഞങ്ങൾ സംസാരിച്ചു.
ഞാൻ : അമ്മേ നിത്യ എവിടെ
അമ്മ: അവൾ വീട്ടിലാ
ഹരി : അതെന്തു പറ്റി
അമ്മ: അവളും പോവാൻ കൂട്ടാക്കിയില്ല

💬 Comments

View all comments