0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

ഒരു വിധം അയച്ചതാ
ഞാൻ: അതു വേണ്ടായിരുന്നു
അമ്മ: ഡോക്ടർ പറഞ്ഞതാടാ രണ്ടു ദിവസം നല്ല റെസ്റ്റ് വേണം പിന്നെ ഇവിടെ നിക്കണ്ട എന്നും
ഞാൻ: അതെന്താ
അമ്മ : നിന്നെ കാണുമ്പോ അവളുടെ അവസ്ഥ പറയണോ ഇവിടെ നിന്നാ അതൊറങ്ങൂല
ഞാൻ: അതു ശരിയാ
അമ്മ : നല്ലോണം ഉറങ്ങണം എന്നാ ഡോക്ടർ പറഞ്ഞത്. അതാ അവളെ വീട്ടിലേക്ക് വിട്ടത്
ഈ സമയം അനു റൂമിലേക്ക് കയറി വന്നു. ഉടനെ എനിക്കരികിൽ ഇരുന്ന ഹരി എന്നിൽ നിന്നകന്നു കുറച്ചു മാറി നിന്നു.
അമ്മ: ഹരി അവിടിരുന്നോ ഇതനുവാ
ഹരി ചിരിക്കുക മാത്രം ചെയ്തു . ഹരിയിലും എന്നിലും ഒരുപോലെ ഭയം കടന്നു കൂടി . ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു. അവൾ അമ്മയോട് ഇപ്പോ പറയും എന്ന് എൻ്റെ മനസ് മറഞ്ഞു. ഹൃദയം വല്ലാതെ തുടിച്ചു കയറുന്നു. കള്ളത്തരം പിടിക്കപ്പെട്ട ഒരു കള്ളൻ്റെ നിർവികാരത പറഞ്ഞറിയിക്കാൻ ആവില്ല. പ്രണയമെന്ന അടങ്ങാത്ത വിശപ്പ് അതിൻ്റെ ശമനത്തിനായി കുറച്ചു പ്രണയം നുകരാൻ ആരും അറിയാതെ എൻ്റെ പ്രണയത്തിൻ്റെ പാനപാത്രം മാളു അവൾക്കരികിൽ പോയപ്പോ കൈ വിലങ്ങും ഏന്തി അവൾ വന്നിരുന്നു അനു. എനി തൻ്റെ ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളുടെ തുടിക്കൊട്ടാണ്.
അവൾ ആരെയും ശ്രദ്ധിക്കാതെ ഒന്നും പറയാതെ എനിക്കരികിലെത്തി. ആ മുഖത്ത് എന്താണ് അവൾ ഒളിപ്പിച്ചു വെച്ചതെന്ന് വായിച്ചെടുക്കുവാൻ സാധിച്ചില്ല. അവൾ എനിക്കായി കൊണ്ടുവന്ന ഇൻജക്ഷൻ എൻ്റെ വലതു കയ്യിൽ എടുത്തു. ചെറിയൊരു വേദന തോന്നി.പിന്നെ പൾസ് ചെക്കു ചെയ്ത് എന്നോടായി പറഞ്ഞു.
ഇങ്ങനെ ഹൃദയം തുടിച്ചാ ചെലപ്പം പെട്ടെന്നു കാഞ്ഞു പോവും
ആ വാക്കുകൾ കേട്ട നിമിഷം എന്നിലെ ചമ്മൽ മറക്കാൻ ഞാൻ പാടു പെട്ടു. അവൾ പോകാൻ ഒരുങ്ങുകയാണ്
അമ്മ: മോളു പോവാണോ
അനു : ആ അമ്മ ഡ്യൂട്ടി ഒരു മണിക്കുർ കൂടി ഉണ്ട്
അതും പറഞ്ഞവൾ പോയി. ഹരി വീണ്ടും പഴയ സ്ഥാനം കയ്യേറി.
അമ്മ: ഹരി മോൻ പോവാനായോ
ഹരി : ഇല്ല ആൻ്റി
അമ്മ : അപ്പു എന്നാ ഞാനിറങ്ങട്ടെ
ഞാൻ: എങ്ങോട്ട്
അമ്മ: വീട്ടിലേക്ക് നിത്യയെ നോക്കണ്ടെ
ഞാൻ : അപ്പോ ഞാൻ ഒറ്റക്കാവൂലെ അമ്മേ
എന്നിലെ കുഞ്ഞു മനസുണർന്നു
അമ്മ : അതിന് ഇന്ന് അനുവാ നിനക്ക് കൂട്ടിന്
ആ വാക്കുകൾ എനിക്കും ഹരിക്കും ഒരു പോലെ ഞെട്ടലാണ്

💬 Comments

View all comments