0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

പകർന്നത് .
അമ്മ: എനി അടങ്ങി കിടന്നന്നോണം. ഹരി നോക്കിക്കോണെ മോനെ
ഹരി അതിനു പകരമായി ഒരു പുഞ്ചിരി മറുപടിയായി കൊടുത്തു. അമ്മ വാതിൽ തുറന്ന് പുറത്തേക്കും പോയി . എനിക്കും ഹരിക്കും ഇടയിൽ മൗനം മാത്രം.
നിശബ്ദത പകരുന്ന ഭീതി അത് മനസിനെ കീഴടക്കി തുടങ്ങി. ആ റൂമിൽ തന്നെയും വാവയെയും കണ്ട അനു കരഞ്ഞു കൊണ്ടാണ് ഇറങ്ങി ഓടിയത്. ആ അവൾ അമ്മയോടു ഒന്നും പറഞ്ഞില്ല. അന്നൊരിക്കൽ അവൾ പറഞ്ഞ വാക്കുകൾ എന്നെ അവളിൽ നിന്നകറ്റിയത് പക്ഷെ ഇന്ന് അവളിലെ മൗനത്തെയാണ് ഞാൻ ഭയക്കുന്നത് . അവൾ മനസിലെന്താണ് കണക്കു കൂട്ടിയത് എന്ന് മനസിലാവുന്നില്ല . "ഹൃദയം ഇങ്ങനെ തുടിച്ചാൽ പെട്ടെന്നു കാഞ്ഞു പോകും" ആ വാക്കുകളിൽ ഒരു താക്കീതില്ലെ. എനി അവൾ എൻ്റെ മാളുവിനെ എന്തെങ്കിലും ചെയ്യുമോ. അവൾ ഡോക്ടർ ആണ് വല്ല മരുന്നും കൊടുത്ത് '. ഇല്ല എനിക്കു ചിന്തിക്കുവാനാകുന്നില്ല
ടാ ഹരി
ഞങ്ങൾക്കിടയിലെ മൗനം ഞാൻ തന്നെ തച്ചുടച്ചു.
എന്താടാ
ടാ അനു അവളെ എനിക്കു പേടിയാ
നി എന്താടാ ഇങ്ങനെ
ടാ വാവ അവളെ അനു എന്തെങ്കിലും ചെയ്യും
നീ ഒന്നടങ്ങിയെ
നി അവളുടെ അടുത്തേക്ക് പൊക്കൊ വാവക്ക് കാവലിരിക്ക്
സമയം 5 കഴിഞ്ഞു ഇപ്പോ അജു അവളുടെ റൂമിന് പൊറത്ത് ഇരിക്കുന്നുണ്ടാവും അതാ പതിവ്
ഉറപ്പാന്നോടാ
നിൻ്റെ ഒരു കാര്യം
അവൻ ഫോൺ എടുത്ത് അജുവിനെ വിളിച്ചു.
പൊന്നു മോനെ നിൻ്റെ വാവക്ക് കാവൽക്കാരനുണ്ട് പോരെ
മതിയെന്നു ഞാൻ തലയാട്ടി, സത്യത്തിൽ അതറിഞ്ഞപ്പോ ഒരാശ്വാസം.
ടാ ഞാനൊരു കാര്യം ചോദിക്കട്ടെ
എന്താടാ
അല്ല അനു എന്തിനാ അവളെ എന്തെങ്കിലും ചെയ്യുന്നത്
എന്നെ സ്വന്തമാക്കാൻ
ഹരി എന്നെ തന്നെ ഉറ്റുനോക്കി വിശ്വാസം വരാത്തത് പോലെ
സത്യമാടാ
എന്നാലും ആ പാവം പെണ്ണിന് അതിനുള്ള ധൈര്യം ഒന്നുമില്ല.
ഒരു പത്താം ക്ലാസക്കാരി ചെയ്യാൻ പറ്റാത്ത പണി എനിക്കു തന്നവളാ അവൾ , ആ അവൾക്ക് പറ്റാത്തതാണോ
എന്താടാ സംഭവം
ഞാൻ പറയാടാ
" അന്ന് അങ്ങനെ ഒന്നും നടന്നില്ലായിരുന്നേ ചിലപ്പോ ഞാൻ പ്രേമിക്കാൻ കൂടുതൽ ചാൻസ് ഉണ്ടായിരുന്നത് ഇവക്കായിരുന്നു. പിന്നെ മുറപ്പെണ്ണ് , അമ്മയുടെ ഓമന. എല്ലാം കാണാനും സുന്ദരി.
അന്നൊരു ഓണക്കാല വെക്കേഷൻ സമയം, അമ്മ വീട്ടിൽ നിൽക്കാൻ ഞാനും നിത്യയും അമ്മയും വന്നു. പെണ്ണിന് മുന്നേ എന്നോടു ഒരു ചായവുള്ളതാണ്. തട്ടലും

💬 Comments

View all comments