0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

മുട്ടലും നോട്ടവും നാണവും എല്ലാം കൊണ്ട് അവളത് മനസിലാക്കാൻ ശ്രമിച്ചതും ആണ്. ഇടക്കെപ്പോഴോ ആ മുഖം മനസിൽ ചെറുതായി കോറി ഇട്ടു തുടങ്ങിയതും ആണ്. അതു കൊണ്ട് കൂടിയാ വെക്കേഷന് 5 ദിവസം പാർക്കാൻ പോവാ എന്നു അമ്മ പറഞ്ഞപ്പോ സമ്മതിച്ചതും പോയതും. അവിടെ ചെല്ലുമ്പോ സന്തോഷായിരുന്നു ഞാൻ നിത്യ അനു പിന്നെ അവളുടെ അനിയത്തി അഭി. അഭിരാമി എനാണ് ശരിക്കത്തെ പേര് അഭി എന്നു വിളിക്കും. കളിയും ചിരിയുടെയും നാളുകൾ. ഒരു വല്ലാത്ത അനുഭൂതിയ അത്. ചെറുപ്പത്തിൽ മൂന്ന് പെങ്ങമ്മാരും ഞാനും ആറാടൽ ആണെങ്കിൽ വിവരം വെച്ചപ്പോ എൻ്റെ രണ്ട് മുറപ്പെണ്ണും അനിയത്തിയും ആയുള്ള ആറാടൽ ആയിരുന്നു.
ആദ്യ ദിവസം അനു എന്നെ തട്ടിയും മുട്ടിയും നീങ്ങി, ഞാൻ നോക്കുമ്പോ അവളിൽ വിരിഞ്ഞിരുന്ന നാണം എന്നെ കൊത്തി വലിക്കാൻ തുടങ്ങിയിരുന്നു. എന്നെ കാണുമ്പോൾ അവൾ എനിക്കു പകർന്നു തന്ന ആ ചിരി അതു മാത്രം മതിയായിരുന്നു എന്നെ അവിടെ പിടിച്ചു നിർത്താൻ . പക്ഷെ എന്നിലെ ഭയം തന്നെയാവാം എന്നിൽ നിന്നും അവൾക്കായി ഒരു അനുകൂല പ്രതികരണം നൽകാൻ സാധിക്കാതെ പോയതും . മുന്നെ ഞാൻ പഠിക്കുന്ന സമയവും അങ്ങനെ തന്നെ പെൺകുട്ടികൾ ആയി അതികം അടുക്കില്ല വിരലിലെണ്ണാവുന്ന ചില കട്ട ചങ്ക് ചുണക്കുട്ടികൾ എൻ്റെ പെൺ സുഹൃത്തുക്കളിൽ ഉണ്ട് അവരിൽ മാത്രമാണ് ഞാൻ നിത്യയല്ലാതെ ഇടപഴകുന്നത് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നവർ തെറി പറഞ്ഞാ അതിലും ഒരു കൈ നോക്കുന്ന കൂട്ടർ ഒരു മനസും ഒരു ശരീരം എന്ന പോലെ ചിന്തിക്കുന്ന പെൺ സുഹൃത്തുക്കൾ . ഒരു ഹഗ് സ്നേഹം കൂടുമ്പോ കൊടുക്കുന്ന ചുംബനത്തിൽ പോലും പ്രണയവും കാമവും തൊണ്ടു തീണ്ടാത്തവർ . ഇവർക്കിടയിൽ മാത്രം ഒതുക്കിയതിനാൽ അനുവിൻ്റെ മുന്നിൽ ഞാനൊരു പരാജിതനായി.
പിറ്റെ ദിവസം അവൾ ഒരുങ്ങി നിന്നു എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന അവളുടെ ആഗ്രഹം നേടിയെടുക്കാൻ. എൻ്റെ എല്ലാ കാര്യത്തിലും അന്നവൾ ശ്രദ്ധ ചെലുത്തി ഒരു ഭാര്യയെന്ന പോലെ. ഞാൻ ഉണരുമ്പോ എനിക്കായി ചൂടു കാപ്പിയും ആയി കുളിച്ച് ഈറൻ മുടിയോടെ അവൾ വന്നു. കാപ്പി കുടിച്ച് പുറത്തേക്ക് വന്നതും എൻ്റെ ബ്രഷിൽ പേസ്റ്റ് ആക്കി അവൾ കൊണ്ടു വന്നു എനിക്കു നേരെ നീട്ടി. പേസ്റ്റ് ഞെക്കി എൻ്റെ വിരൽ വേദനിക്കും എന്ന പോലെ ഒരു നോട്ടവും. രാവിലത്തെ ഭക്ഷണം എനിക്കു പകർന്നത്തും അവൾ

💬 Comments

View all comments