Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
ശരീരം നുകരാൻ അവൻ സ്വയം അനുവാദം കേഴുന്ന ചുംബനം .
മോളെ നീ എന്നൊക്കെയാ പറയുന്നത്.
എന്നിലെ ആശ്ചര്യം ഞാൻ മറച്ചു വെച്ചില്ല അവൾ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ഞാൻ പോലും ഓർത്തിട്ടില്ല, അല്ല അറിഞ്ഞിട്ടില്ല . ചുംബനം അതും സ്നേഹത്തിൻ്റെ ഭാഷ, അതിലൂടെ കൊടുക്കുന്ന വാക്ക്. ഇതൊന്നും ഞാനറിയില്ല. അറിയാതെ തന്നെയാണ് താൻ കൈമാറിയതൊക്കെയും, അവനിലെ വികാരം അവനു തന്നെ തടുക്കാനായില്ല. ആ ചുണ്ടുകളിലെ മാധുര്യം അവൻ നുകർന്നു.
ദേ ഞാൻ ഉടമ്പടി ഒപ്പിട്ടു കേട്ടോ
അവൾ ഒരു പുഞ്ചിരി തൂകി . എൻ്റെ ആ തമാശ അവൾക്കിഷ്ടമായി എന്ന പോലെ.
ഏട്ടാ ഈ അവസാനത്തെ രണ്ട് ചുംബനം ആണ് ചേട്ടൻ മറ്റാർക്കെലും കൊടുക്കുന്നതെങ്കിൽ
ഉം എന്താ
ഞാനവളോട് പതിയെ ചോദിച്ചു, അറിയാൽ മനസിൽ ആഗ്രഹവും ഉണർന്നു.
ഞാനൊന്നു ദേഷ്യപ്പെടും പിന്നെ ഇട്ടേച്ച് പോവത്തൊന്നും ഇല്ല.
അതു ഞാൻ കണ്ടു
ദേ മനുഷ്യാ നേരത്തെ നടന്നത് ആ ഉമ്മേം കമ്മേം ഒന്നുമല്ല
അവൾ ദേഷ്യം പിടിച്ചു വീണ്ടും
എന്ന നീ തന്നെ പറ, എന്തിനാ എൻ്റെ മോൾ ചൂടായത്
അതോ പിന്നെ പറഞ്ഞാ പോരെ
വേണ്ട ഇപ്പോ പറയണം
ഞാനീ മാറിൽ കിടന്നുറങ്ങട്ടെ മനുഷ്യാ
പറഞ്ഞിട്ട് നീ എന്തു വേണേലും ആയിക്കോ
പറയണോ
നിന്നു കുറുങ്ങാണ്ടെ പറയെടി
എൻ്റെ ശബ്ദം കടുത്തതും കൊച്ചു കുഞ്ഞിനെ പോലെ ചുണ്ടുകൾ കൂർപ്പിച്ച് കവിളുകൾ വീർപ്പിച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൾ പരിഭവം കാണിച്ചു. വാരിയെടുത്തൊരു ഉമ്മ കൊടുക്കാൻ തോന്നി, അത്രയും നിഷങ്കളങ്കമായി താൻ അവളെ കണ്ടിട്ടില്ല. ആ മുഖം
💬 Comments
View all comments