0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

, അതിലെ ഭാവങ്ങൾ മറ്റൊന്നും വേണ്ട ഈ ജീവിതത്തിൽ, അവളിൽ ലയിക്കാൻ , അലിഞ്ഞു ചേർന്ന് വെറും മലിന ജലമായി. സന്തോഷത്തിൽ വിയർപ്പു തുള്ളികളായി ഒഴുകാൻ മോഹം.
അവൾ പറയുന്നത് ഒരു കഥ പോലെ ഞാൻ കേട്ടു.
ഏട്ടൻ എന്നെ മനസിലാക്കാതെ വന്നാൽ ഞാൻ എന്താ ചെയ്യാ , അതെനിക്ക് താങ്ങാനാവോ
അതിനു ഞാനെന്താ ചെയ്തെ പെണ്ണേ
ഞാൻ ചേട്ടനോട് വന്നപ്പോ എന്തെങ്കിലും ചോദിച്ചോ
ഇല്ല
പിന്നെ എന്തിനാ എൻ്റെ മുന്നിൽ ന്യായികരിക്കാൻ ശ്രമിക്കുന്നത്
അതു മോളെ
ഏട്ടാ ഈ മാറിലെ ചൂട് കൊതിച്ചാ ഈ രാത്രി ഞാൻ വന്നത് പക്ഷെ,
എന്താ മോളെ നീ പറയുന്നേ
എന്നെ മനസിലാക്കാതെ, എന്നെ ഒരു സംശയ രോഗി ആക്കിയപ്പോ , എൻ്റെ സ്നേഹത്തിന് വില കൽപ്പിക്കാത്ത പോലെ തോന്നി അതാ ഞാൻ.
അടി ഞാനങ്ങനെ ഒന്നും ചിന്തിച്ചില്ല.
ഇല്ലായിരിക്കാം , പക്ഷെ വേണ്ട വേണ്ട എന്നു ഞാൻ പറയുമ്പോ ചേട്ടൻ കൂടുതൽ ന്യായികരിക്കുകയാണ് ചെയ്തത്, കാലു പിടിക്കാം , സംശയിക്കല്ലേ .. അങ്ങനെ വാക്കുകൾ കൊണ്ട് എന്നെയും എൻ്റെ പ്രണയത്തേയും അപമാനിച്ച പോലെ തോന്നി. പിന്നെ എന്തോക്കോ നടന്നു.
അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു, അവളിൽ സംശയം ഇല്ലായിരുന്നു ആ സംശയത്തിൻ്റെ വിത്തുകൾ അവളിൽ പാകാൻ ശ്രമിച്ചത്തിൻ്റെ പ്രതിഫലനമാണ് ഇപ്പോ കുറച്ചു മുന്നെ കണ്ടത്.
ഏട്ടാ
ഉം എന്താടാ
ഞാൻ കിടന്നോട്ടെ
എവിടെ
ഈ മാറിൽ, കിടന്നോട്ടെ
ഇപ്പോഴോ
ദേ മനുഷ്യാ പറഞ്ഞു കഴിഞ്ഞിട്ട് ഇഷ്ടമുള്ളതായിക്കോ എന്നു പറഞ്ഞാട്
എൻ്റെ മോള് വാ..ടാ... കടന്ന് ഉറങ്ങ്.
വേണ്ട

💬 Comments

View all comments