0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

മോനെ എന്നെ കളിയാക്കിയതാ എനിക്കറിയാം
ഒന്നു പോയേടി , വാ കിടക്ക്.
അവൾ പതിയെ എൻ്റെ മാറിൽ തലവെച്ചു കിടന്നു. പിന്നെ അനുവിനോടായി പറഞ്ഞു.
ചേച്ചീ സോറി ട്ടോ
അനു: അത് സാരമില്ല
വാവ: ചേച്ചി ഒന്നിങ്ങു വാ
അവളുടെ വാക്കു കേട്ട് അനു ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു.
ചേച്ചി അവിടെ ഇരിക്ക്
കട്ടിലിൽ എൻ്റെ ഇടതു ഭാഗം കാണിച്ച് അനുവിനോട് ഇരിക്കാൻ പറഞ്ഞു. അനു ഒന്നു മടിച്ചെങ്കിലും അവൾ വാശി പിടിച്ച് ഇരുത്തിച്ചു. പിന്നിട് അനു സംസാരവിഷയമായി. ഞങ്ങൾ കളി ചിരിയിലായപ്പോ ഹരി പുറത്തേക്ക് പോയിരുന്നു. പിന്നെ മാളുവിന് അനുവിൻ്റെ ആ പഴയ കഥയും പറഞ്ഞു കൊടുത്തു.
മാളു : അപ്പോ ചേച്ചീടെ ലൈഫിലെ വില്ലത്തി ഞാനാണല്ലേ
അനു : അല്ല മാളു, അത് ഞാൻ തന്നെയാ എൻ്റെ ലൈഫിലെ വില്ലത്തി ഞാൻ സ്വയം
ഞാൻ: മതി മതി അതൊക്കെ വിട്ടേക്ക്
അനു: അല്ല ഏട്ടാ എനിക്കും ഇന്ന് ചിലതൊക്കെ പറയണം ഏട്ടൻ അത് കേക്കണം
മാളു : എനിക്കു കേക്കാവോ
അനു: ഏട്ടൻ്റെ പെണ്ണിന് കേക്കാലോ
മാളു അവളെ നോക്കി ചിരിച്ചു. അനു ആ കഥയിൽ ഞാനറിയാത്ത താളുകൾ തുറന്നു.
അനു: ഏട്ടന് ഓർമ്മയുണ്ടോ ആ രണ്ടാമത്തെ ദിവസം രാത്രി .
ഞാൻ: ആ നീ ആരോടോ ഫോണിൽ സംസാരിക്ക അല്ലേരുന്നൊ
മാളു : അതെ നമുക്ക് കടന്നോണ്ട് കേട്ട പോരെ
അതും പറഞ്ഞ് മാളു എൻ്റെ മാറിൽ ചാഞ്ഞു കിടന്നു. പിന്നെ അവൾ അനുവിനെയും കടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്, ഒടുക്കം ഞാൻ പറഞ്ഞു കെടക്കണേ

💬 Comments

View all comments