Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
കിടന്നോ ഇഷ്ടമില്ലേ വേണ്ട അതോടെ അനുവും കിടന്നു. എൻ്റെ ഇരു മാറിലുമായി അവർ കിടന്നു. ഒരു ഭാഗത്ത് പ്രണയവും മറുഭാഗത്ത് രക്ത ബന്ധവും. കാമങ്ങൾക്ക് കടന്നു ചെല്ലാനാവാത്ത മാന്ത്രിക ദ്വീപിൽ ഞങ്ങൾ ഇന്നും പൈതലുകൾ മാത്രം, ഇവിടെ ശരീരതാപം തണുപ്പിനെ ഹനിക്കുന്നു, നിദ്രയെ സ്മരിക്കുന്നു.
അനു: അതവളോടായിരുന്നു ആര്യ
ഞാൻ : ഓ നിൻ്റെ കട്ട
അനു: ഉം അവളാ എല്ലാത്തിനും കാരണം തട്ടിം മുട്ടിം നടന്നിട്ടും ഒന്നും ആവാതെ വന്നപ്പോ അവൾ പറഞ്ഞ ഐഡിയ അത്
ഞാൻ: അന്നു ചെയ്തത് എന്നെ കൊണ്ട് പറയിപ്പിക്കരുത്
അനു: അയ്യോ ചേട്ടാ, അതങ്ങനെ അല്ല ഞങ്ങൾ പ്ലാൻ ചെയ്തത്.
മാളു : പിന്നെ
അവളിലായിരുന്നു ആകാംക്ഷ കൂടുതൽ. അവൾക്ക് ആ കഥ അറിയാൻ വല്ലാത്ത ആഗ്രഹം അതവളുടെ കണ്ണിൽ കാണാം .
അനു: അന്ന് ശരിക്കും നമ്മൾ തട്ടും പുറത്ത് കേറിയ വരെ ശരിയായിരുന്നു.
ഞാൻ : എന്നിട്ട്
അനു: എന്നിട്ട് ഞാൻ ഒച്ച ഉണ്ടാക്കി എല്ലാരെയും വരുത്തും
ഞാൻ : അതു തന്നെ അല്ലെ അന്നു നടന്നത്
മാളു : മിണ്ടല്ലേ.... മനുഷ്യാ ചേച്ചി പറയട്ടേ
അതു കേട്ട് ഞാനും അനുവും ചിരിച്ചു. എൻ്റെ വിരലുകൾ മാളുവിൻ്റെ മുടികളിൽ ഒടി നടന്നിരുന്നു അതിലേറെ എനിക്കിഷ്ടമായത് നമ്മൾ ഈ പുച്ചക്കുട്ടികളുടെ തലയിൽ ഇങ്ങനെ വിരലോടിച്ചാൽ അവര് കണ്ണു പൂട്ടി വിരലിലേക്ക് ചേരും . അതു പോലെ മാളുവും എൻ്റെ കരലാളനയിൽ മെയ്യ് മറന്നു പോയിരുന്നു.
അനു: അപ്പോ താഴെ എല്ലാരും കൂടുമ്പോ , ഞാൻ താഴേക്ക് ഓടും .
💬 Comments
View all comments