0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

അതു വളർന്ന് പന്തലിച്ച് , ആ വാനം താണ്ടി പോയിരുന്നു. പ്രണയം എന്തെന്ന് തന്നെ പഠിപ്പിച്ചവൾ തന്നെ പ്രണയത്തിൻ്റെ അർത്ഥ തലങ്ങൾ തനിക്കു പഠിപ്പിച്ചു തരുന്നു. പ്രണയ കാവ്യത്തിൻ്റ ഈണം അവളാണ് .
ഏട്ടനെന്നെ മനസിലാക്കാൻ കഴിഞ്ഞില്ല എന്നു കണ്ടപ്പോ, എനിക്കു കഴിഞ്ഞില്ല.
മോളേ വാ .....
ഞാൻ അവളെ വിളിച്ചതും മാറിൽ നിന്നും അവൾ മുഖമുയർത്തി. ആ നെറുകയിൽ ഒരു സ്നേഹ ചംബനം അർപ്പിച്ചു. മനസു നിറഞ്ഞ ഒരു പുഞ്ചിരി അവളിൽ നിന്നും എനിക്കായ് പെയ്തിറങ്ങി.
എട്ടാ
ഉം എന്താ
ഞാൻ വന്നപ്പം കണ്ടിരുന്നു
എന്ത്
ഇതുപോലെ ചേച്ചിക്ക് കൊടുക്കുന്നത്
നിയൊന്ന് നിർത്തോ
എന്തിന്, ചേട്ടാ ഈ ചുംബനം അത് സ്നേഹമാ, സ്നേഹത്തിൻ്റെ പ്രതീകമാ . പെറ്റമ്മയിൽ നിന്നും തുടങ്ങും ആദ്യ ചുംബനം സ്നേഹചുംബനം
നിനക്കു വട്ടാ
ഒരിക്കലും അല്ല, ഈ ചുംബനങ്ങളുടെ അർത്ഥം ചേട്ടനറിയില്ല.
ആ എനിക്കറിയില്ല
എന്നാ ഞാൻ പറഞ്ഞു തരാ
ഓ വേണ്ടായേ....
ഏട്ടാ
നി .. പറഞ്ഞോടി.
നെറുകയിൽ ചുംബനം അതച്ഛൻ്റെ സ്നേഹം പോലാ. കൂടെയുണ്ട് തളരരുത് ഞാനില്ലെ എന്ന വാക്കാണ്. മുടിയിൽ കൈകൾ കോതി കവിളിനും ചുണ്ടിനും ചേരുന്ന പോലെ ചുംബനം അത് അമ്മമാർ മാത്രം തരുന്നതാ . കവിളിലെ ചുംബനം സാഹോദര്യം. ചുണ്ടിലെ ചുംബനം ജീവൻ്റെ പാതിക്ക് കൊടുക്കുന്ന വാക്കാണ്. പ്രാണവായു സ്വയം കൈമാറി ഒന്നാകുന്ന ഉടമ്പടിയാണ്. പരസ്പരം നാവിൻ തുമ്പിലെ മധു നുകരുന്ന അനുഭൂതിയാണ്. അതിൽ കാമമുണ്ട് പ്രണയമുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ ഉണ്ട്. പിന്നെ കഴുത്തിലെ ചുംബനം താലിചാർത്തിയവൻ അല്ലേ ചാർത്തും എന്നുറപ്പുള്ളവൻ തരുന്നത്.

💬 Comments

View all comments