0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

വിളിച്ചു എൻ്റെ മാറിൽ വീണു. അവളെ കരയാൻ ഞാനും വിട്ടു. ആ കണ്ണീരൊന്നടങ്ങിയതും ഞാൻ പറഞ്ഞു
ടി അവളാരാന്നറിയോ
അറിയാ
ആരാ
ഏട്ടൻ്റെ കസിൻ പിന്നെ മുറപ്പെണ്ണല്ലേ
നിനക്കെങ്ങനെ അറിയാ
ചേച്ചി വന്നിനി വൈകുന്നേരം റൂമിൽ
എന്തിന്
ഞാനാരാ, ഏട്ടനായിട്ടെന്താ എന്നൊക്കെ ചോദിച്ചു
നീ എന്തു പറഞ്ഞു
ഞാൻ കെട്ടാൻ പോണ ചെക്കനാ ഡോക്ടർ ഡോക്ടറെ പണി നോക്കിയ മതി എന്നു പറഞ്ഞു
എന്നിട്ടോ
പിന്നെയാ ചേച്ചി ആരാ എന്താ എന്നൊക്കെ പറഞ്ഞത്
എന്നിട്ടാണോ ടി അവൾ കിടന്നതിനും ഒരു ഉമ്മ കൊടുത്തതിനും ഈ പുകിലുണ്ടാക്കിയത്
അതിന് ഞാൻ അതിനല്ലല്ലോ ചൂടായത്
പിന്നെ,
ഞാൻ ചൂടായത് അതിനാണെന്നാണോ കരുതിയത്
ആ , നീ കാര്യം പറ
ഇതു തന്നെയാ ഞാൻ ചൂടായെ
എന്താടാ ഒന്നും മനസിലായില്ല
ഏട്ടാ ഈ ചേച്ചിനെ അറിയുന്നോണ്ട് പറയല്ല. ഞാൻ വരുമ്പോ ഈ ചേച്ചി അല്ല വേറെ ഏത് പെണ്ണായിരുന്നേ പോലും ഞാൻ പ്രശ്നം ഉണ്ടാക്കില്ല.
അതെന്താടി
വിശ്വാസം . അതാ ഏട്ടാ, ഈ മനസും ശരീരവും ആ അർത്ഥത്തിൽ എനിക്കു മാത്രം സ്വന്തം എന്ന എൻ്റെ വിശ്വാസം .
വാവേ .....
സത്യം പ്രണയത്തിൻ്റെ അടിസ്ഥാനമാണ് വിശ്വാസം. ആ വിശ്വാസമാണ് ധൈര്യം, ചതിക്കില്ല എന്നതും വിശ്വാസം , താലികെട്ടി സ്വന്തം ആക്കുമെന്നതും വിശ്വാസം . എന്നും കൂടെ കാണും എന്നതും വിശ്വാസം ഒടുക്കം ആത്മാർത്ഥ പ്രണയമാണെന്നതും വിശ്വാസം.
അവളുടെ ആ വാക്കുകൾ , വാക്കിൻ്റെ അർത്ഥ തലങ്ങൾ അവൻ്റെ ചിന്തകൾക്കും അപ്പുറമാണ്. ഒരു എട്ടാം ക്ലാസിക്കാരിയുടെ കുഞ്ഞു മനസിൽ മൊട്ടിട്ട പ്രണയമല്ല

💬 Comments

View all comments