0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

സർവ്വ നാഡി ഞരമ്പുകളെ ഒന്നായി തളർത്താൻ ആ ഒരു വാക്കു മതിയായിരുന്നു . അതു കേൾക്കുന്നതിലും നല്ലത് മരിക്കുകയായിരുന്നു.
" എന്നെങ്കിലും ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നോ ?"
മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾ നടന്നു . മരണത്തിലേക്കാണ് ആ പോക്ക് എൻ്റെ മനസെന്നൊട് പറഞ്ഞ ആ നിമിഷം ഞാനെഴുനേറ്റു നിന്നിരുന്നു. നില തെറ്റി ഞാൻ വീണപ്പോ ഏട്ടാ എന്ന രണ്ടു വിളികൾ ഞാൻ കേട്ടിരുന്നു . ഒരേ സമയം രണ്ടു കരങ്ങളിലും രണ്ടു കരങ്ങൾ , അവ രണ്ടിനും പരിഭവമില്ല താനും. എന്നെ താങ്ങി കട്ടിലിൽ കടത്തി. ആ വീഴ്ചയിൽ കാലിനു പണി കിട്ടിയിരുന്നു. വേദനയിൽ ഞാൻ പുളയുന്നുണ്ടായിരുന്നു . അനു സീനിയർ ഡോക്ടറെ വിളിക്കാൻ പോയി, ഹരി അവൻ റൂമിലേക്കെത്തി. മാളു അവൾ കരയുകയാണ് .സമയം പോകാത്ത പോലെ, ഡോക്ടർ വരാൻ താമസിക്കും തോറും ദേഷ്യവും സങ്കടവും എല്ലാം കുടെ ഒരു മയമായി, കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ ഇരു കരങ്ങളാൽ തുടച്ചു കളഞ്ഞു മാളു എങ്കിലും എൻ്റെ മാറിൽ നനവിൻ്റെ പാടുകൾ അവളുടെ മിഴികൾ തീർത്തു.
ഡോക്ടർ വന്നു പരിശോധിച്ചു . ഒരു ഇൻജക്ഷൻ എടുത്തു. പിന്നെ അനുവിനോട് എന്തൊക്കെയോ പറഞ്ഞു , അയാൾ മടങ്ങി. അവൾ ഒരു ക്ലാസ് വെള്ളമായി വന്നു , ഒരു മരുന്നും നീട്ടി, എന്നെ കൊണ്ട് കുടുപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോ വേദന കുറഞ്ഞു. കുറച്ചൊരു ആശ്വാസം ആയതും എനിക്കരികിൽ നിറമിഴികളുമായി മാളു.
എന്തേ പോയില്ലേ
ആ ചോദ്യം കേട്ടതും കുഞ്ഞൂസെ എന്നും

💬 Comments

View all comments