Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
ഒ ... ക്കെ അഭിനയ മാ
അവൾ പൊട്ടിക്കരയുകയാണ് . അവളിലെ ദുഖം ഒഴുകുകയാണ് . അവൾ തളരുകയാണ് അവളുടെ പ്രണയത്തിനു മുന്നിൽ ഇനാദ്യമായി . അവൾ ഏറെ കൊതിച്ച ആഗ്രഹങ്ങൾ എല്ലാം തകർന്നടിഞ്ഞു. മനസിൽ താൻ വരച്ച ചിത്രം ഇന്നു ചാരമായി. കാലത്തിൻ്റെ ഗർഭപാത്രത്തിൽ ഇങ്ങനെ ഒരു നിമിഷം അവളും സ്വപ്നം കണ്ടിരുന്നില്ല. ഒരു കൊച്ചു വീട് , അതിൽ അവനും അവളും , പിന്നെ രണ്ടു കുഞ്ഞു പൈതലുകൾ. അതായിരുന്നു അവളുടെ സ്വപ്നം എല്ലാം ഒരു പുക പോലെ കാറ്റിലലിഞ്ഞു.
തൻ്റെ പ്രണയിനി പ്രാണവേദനയിൽ ഞരിഞ്ഞമരുകയാണ് ഒരു കൈ താങ്ങാവാൻ തനിക്കാവുന്നില്ല. ആ കാലു പിടിച്ചു മാപ്പു പറയാൻ തനിക്കാവുന്നില്ല. അവളെ മാറോടണച്ച് ആ കണ്ണു നീരൊപ്പാൻ തനിക്കാവുന്നില്ല. പണ്ടെല്ലാം അവൾ കരയുമ്പോൾ തന്നിൽ കുറ്റബോധം ഉണർന്നിരുന്നു, എന്നാൽ ഇന്ന് വിഷമം മാത്രം . അവൾ തൻ്റെ ജീവൻ്റെ നേർ പാതി തന്നെ മനസിലാക്കുന്നില്ല എന്ന വേദന മാത്രം.
ഏട്ടാ എന്തിനാ എന്നോടിങ്ങനെ
വാവേ നീ.... ഞാൻ , എന്താ പറയാ
ഇപ്പോ ഒന്നും പറയാനില്ല അല്ലേ
ടി മോളേ നീ
മതിയായി എട്ടാ ഇങ്ങനെ തീ തിന്ന് ജീവിച്ച് മതിയായി
വാവേ .....
അവൾ ശ്വാസം ഒക്കെ എടുത്ത് ഒരു തരം വല്ലാത്ത അവസ്ഥ എന്തൊക്കെയോ പറയാൻ ഒരുങ്ങുകയായിരുന്നു.
ഏട്ടനു സന്തോഷായില്ലേ അതുമതി
അവൾ കണ്ണാക്കെ തുടച്ച് . മുടി ഒന്നു വാരിക്കെട്ടി പോകാനൊരുങ്ങി. എന്നിൽ നിന്നും രണ്ടടി നടന്നകന്ന് അവൾ നിന്നു. എന്നെ തിരിഞ്ഞു നോക്കി അവളാ ചോദ്യം ചോദിച്ചു. എൻ്റെ
💬 Comments
View all comments