0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

ഒന്നു പറയണ്ട ടി , എനിക്കത് കേക്കണ്ട
അനു: ഞാനൊന്നു പറഞ്ഞോട്ടെ
വാവ: എനി നീ മിണ്ടിയാ കണക്കുറ്റി നോക്കി ഞാനൊന്നു തരും
അനുവിലും ചെറിയ ഭയമില്ലാതില്ല കാരണം കുറച്ചു ദിവസങ്ങൾ വരെ ഒരു ചിത്ത രോഗിയെ പോലെ കിടന്നവൾ ആണ്. ഇപ്പോഴത്തെ അവളിലെ രൂപമാറ്റം ആരെയും ഭയപ്പെടുത്തും
വാവ : ഇത് ഞാനും ഏട്ടനും തമ്മിലാ അതിനടയിൽ കണ്ട തേവിടിശ്ശികൾ ചിലക്കണ്ട
അതു കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അനു മുറിയുടെ ഓരത്ത് പോയി ഇരുന്നു കരഞ്ഞു . ആ വാക്കുകൾ കേട്ടതും എന്നിലെ ശബ്ദം ഉയർന്നു.
വാവേ .......
നിങ്ങൾ മിണ്ടരുത്
അവളുടെ വിളിയിലെ സ്നേഹ വാക്കുകൾ എല്ലാം നഷ്ടമായി. ഒരു ഭ്രാന്തിയെ പോലെ അവൾ അലറുകയാണ് അതും ഈ എന്നോട്. മനസു നിറയെ എന്നെ കൊണ്ടു നടന്ന പെണ്ണ്, അകന്നപ്പോഴും അകലാതെ നിഴലായി നടന്നവൾ. അവളിലെ മാറ്റം എനിക്കും താങ്ങാവുന്നതിലും അപ്പുറമാണ്.
അവളെ പറഞ്ഞപ്പം നിങ്ങക്ക് ലേ...
അപ്പോ അ .... പ്പോ ഞാ .... നാ രാ... ഞാ ....ൻ.. ആരാ ...
പറ...... പറ.... പറാ....
എനി .....ക്ക... റി ....യണം
അവൾ ഒരു ഭ്രാന്തിയെ പോലെ അല്ലെ അതിനപ്പുറം മറ്റേതോ അവസ്ഥയിൽ എന്തൊക്കെയോ പറഞ്ഞു.
വാവേ ....
എനിക്കറിയാ നിങ്ങ ക്ക് നിങ്ങക്ക് എന്നെ എ ന്നെ ഇഷ്ട ല്ല ലേ
അവൾ വാക്കുകൾക്കായി പരതുമ്പോൾ വേദനയോടെ പിടഞ്ഞത് എൻ്റെ നെഞ്ചാണ് . ഇങ്ങനെ വാക്കുകളാൽ കൊല്ലുന്നതിനു പകരം അവൾക്കെന്നെ തല്ലി ദേഷ്യം തീർക്കാമായിരുന്നില്ലെ.
നിങ്ങൾ ചതിയ നാ ഒക്കെ

💬 Comments

View all comments