Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]
ഒടുക്കം താനും കൂട്ടരും ക്ലാസ്സിലെത്തിയത്.
ക്ലാസ്സിൽ കയറിയതും ആദ്യ പിരീഡ് ഫ്രീ, ഇതിലും വലിയ ലോട്ടറി എന്താ കിട്ടാനുള്ളത്
ടാ നിൻ്റെ കോച്ചേതാടാ ഹരി
ടാ നാറി അവളെയല്ലേ നേരത്തെ ഇട്ട് അലക്കിയത് .
ആരെ, ആത്മികയെയോ
അതെടാ
അവളെന്തിനാ നിന്നെ തല്ലിയത്
ഒന്നു ചൂണ്ടയിടാൻ പോയതാ പണി പാളി മാൻ
ഹെയ് യു. ലുക്കറ്റ് മി
നല്ല കിളിനാദം പോലുള്ള ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്.
സ്റ്റിൽ യു ആർ നോട്ട് വിൻ
ഹോ യാ ദാറ്റ്സ് സൗൺഡ് പ്രറ്റി ഗുഡ് ഫോർ മി.
വി വിൽ മിറ്റ് എഗെയിൻ
ഐ ആം വെയ്റ്റിംഗ്
അവസാന വാക്ക് പറയുമ്പോ നമ്മുടെ അണ്ണൻ ധവളപതി വിജയ് മനസിൽ നിറഞ്ഞിരുന്നു. തുപ്പാക്കിയിലെ പോലെ അവളോട് ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോ ഞാനും ഒന്നു സുഗിക്കാതിരുന്നില്ല.
ടാ ഹരി ഈ പന്ന മോൾക്ക് മലയാളം അറിയില്ലെ
എന്താടാ നീ പറഞ്ഞത്
അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് എല്ലാവരും ഒന്നു ഞെട്ടി.
അണിമംഗലം തറവാട്ടിലെ ഇളം മുറ തമ്പുരാട്ടിക്ക് മലയാളം അറിയില്ലെന്നോ
തമ്പുരാട്ടി ആയിരുന്നോ
ടാ ചെറുക്കാ നീ ഇതിനൊക്കെ പഠിക്കും ഞാൻ പഠിപ്പിക്കും
പഠിക്കാനാ മോളെ ഞാനും വന്നത് ,കണ്ടില്ലെ ബുക്കുണ്ട്.
അതും പറഞ്ഞ് ഞാൻ കളിയാക്കി ചിരിച്ചു. എന്തൊ തിരിച്ചൊന്നും പറയാതെ ദേഷ്യത്തോടെ അവൾ പോയി. മൂന്നാമത്തെ ബഞ്ചിൽ പുതിയ സഖികളുമായി അവൾ കിന്നാരം പറഞ്ഞിരുന്നു . ഞാൻ അവളെ നോക്കാതിരുന്നില്ല.
മാൻപേട മിഴികളിൽ അഞ്ചന ചായയാൽ എഴുതിയ മിഴിവാലുകളും, തുടിക്കുന്ന കൺ പീലികളും , ഈറനണിഞ്ഞൊരു കുഞ്ഞു മിഴി. ജലകണത്താൽ തിളങ്ങും മിഴിക്കു മുന്നിൽ ആരും അടിമയാകും, ഒരു നോക്കിനു പോലും കാമവും, പ്രണയവും പകരാൻ കഴിയുന്ന തീക്ഷണത. സധാ ഒഴുകുന്ന കുഞ്ഞു വെള്ളാരം കല്ലു പോലെ ആ നീല മിഴികൾ ചലിച്ചു കൊണ്ടിരുന്നു.
പതിഞ്ഞ കുഞ്ഞു മൂക്കുകൾ, രാജശിൽപ്പി തൻ കലാവിരുതോ, അതോ ബ്രഹ്മദേവൻ്റെ മഹത്തായ സൃഷ്ടിയോ വ്യക്തമല്ല, ഇളം ചുമപ്പിൽ ചാലിച്ച നിറം, ആ കുഞ്ഞു നാസിക കുഞ്ഞു കുഞ്ഞു ചലനത്തോടെ മുന്നേറുമ്പോ , അറിയാതെ ആ മുക്കിൻ തുമ്പിൽ കടിക്കുവാൻ തോന്നും.
സ്റ്റോമ്പറി പഴം പോലെ ചുവന്നു തുടുത്ത ചുണ്ടുകൾ, ഈർപ്പത്തിൻ ജലകണങ്ങൾ അവയ്ക്കലങ്കാരം. മേൽ ചുണ്ടുകൾ ചെറുതും കീഴ് ചുണ്ടുകൾ വിടർന്നതുമായ സൗന്ദര്യ തിടമ്പ് . ആ ചുണ്ടുകൾക്കിടയിൽ തെളിയുന്ന മുല്ലമൊട്ടുകളും, ആ ചുണ്ടിൽ വിരിയുന്ന
💬 Comments
View all comments