0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

മാളു അവൾ സ്വർഗവാസിയായപ്പോ തോറ്റത് ഞാനാണ്. എവിടേയും എൻ്റെ കൂടെ കൂട്ടുവരും എന്നു പറഞ്ഞവളെ ഞാൻ തനിച്ചാക്കി. ഒടുക്കം ആ ശരീരം ആളിക്കത്തുന്ന തീയിൽ സമർപ്പിക്കാനൊരുങ്ങുമ്പോ മനസാൽ അവളുടെ ഭർത്താവായ തനിക്ക് അഗ്നി പകരാൻ അധികാരമില്ലാതായ നിമിഷം അവൻ മരണ തുല്യമായ വേദന കടിച്ചമർത്തുകയായിരുന്നു. ആ ശരീരം തീയിൽ കുളിച്ച നിമിഷം എരിഞ്ഞത് തൻ്റെ ശരീരമാണ്. ആ ചൂടിൻ്റെ കാഠിന്യം താനാണ് നുകർന്നത്. അവൾ എരിഞ്ഞമർന്ന് വെറും ചാരമായി കാറ്റിൽ പറന്നു പോകുന്നത് നിറകണ്ണുകളോടെ ഒരു അപരിചിതനായി ഞാൻ നോക്കി നിന്നു. മിഴികളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾക്കു പോലും ആ ചിതയിലെ കനലിനു സമാനമായ ചൂടുണ്ടായിരുന്നു. അതിലും വലിയ ചൂട് തൻ്റെ ഹൃദയത്തിലാണെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷം. ഒരുതരം വല്ലാത്ത വിങ്ങലോടെ ഞാൻ മിഴികൾ തുറന്നത്. ഈ ദുസ്വപ്നം എൻ്റെ മനസിൻ്റെ സമനില തെറ്റിച്ചു. ഒരുതരം ഭ്രാന്തമായ അവസ്ഥ , എന്തു ചെയ്യണം എന്നറിയില്ല , മാളു അവളെ കാണണം മനസു വല്ലാതെ വെമ്പുകയാണ്. ആ ശബ്ദത്തിനായി ഹൃദയം തുടിക്കുകയാണ്. ഫോൺ കയ്യിലെടുത്ത് അവളെ വിളിക്കാനൊരുങ്ങുന്ന നമിഷം അവൻ തിരിച്ചറിഞ്ഞിരുന്നു. ആ വിരലുകൾ ഭയത്തിൻ്റെ തീവ്രതയിൽ വിറക്കുന്നുണ്ടെന്ന സത്യം. അവളുടെ നമ്പർ ഡയൽ ചെയ്യുമ്പോ മനസരക്രി അവൻ പ്രാർത്ഥിച്ചു ആ ശബ്ദം ഒന്നു കേൾക്കാൻ , നിരാശയുടെ ബീജങ്ങൾ തന്നിൽ വളർത്താനായി മാളു അവൾ അവളുടെ ഫോൺ സുച്ചോഫ് ചെയ്തു വെച്ചത്.ആ സ്വപ്നം തന്നിലെ നിദ്രയെ കവർന്നെടുത്തു കഴിഞ്ഞു. അവൾ , അവൾ മാത്രമാണ് തൻ്റെ ജീവിത സഖി, അവൾ തന്നെ മനസിലാക്കിയില്ല എങ്കിലും

💬 Comments

View all comments