0%

Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]

താൻ എന്താണ് ചിന്തിച്ചു കൂട്ടുന്നത് എന്ന് സ്വന്തം ബോധ മനസ്സ് അറിയുന്നില്ല. ഉറക്കമില്ലാത്ത രാത്രി. ആ രാത്രി മുഴുവൻ അവൻ ഉറങ്ങിയില്ല. ഒരു ഭ്രാന്തനെ പോലെ എന്തോ എവിടെയോ അവൻ്റെ മനസലഞ്ഞു.

അതെ അവൾ നന്നായി അഭിനയിക്കും അന്നത്തെ അവളുടെ ആ ഭാവ വ്യതിയാനങ്ങൾ എല്ലാം മനസിൽ വന്നു. മറ്റൊരു പെണ്ണിനെ കാത്തു നിന്നത് എന്നു പറഞ്ഞ നിമിഷം ആ മുഖത്ത് പടരുന്ന നിരാശ, കരിനിഴലായി മൂടിയ ആ ദു:ഖം എല്ലാം അഭിനയo. അവിശ്വസിനീയ അഭിനയ മികവ് എന്നെയും നിത്യയെയും ഒരു പോലെ കളിപ്പിച്ച പറ്റിച്ച അഭിനയ മികവ്.
പെണ്ണിനെ ഞാനിന്നു വെറുക്കുന്നു. പ്രണയിക്കാൻ കൊള്ളാത്ത വർഗം . അമ്മയായി പെങ്ങളായി സുഹൃത്തായി ഭാര്യയായി കാണാം ഒരിക്കലും കാമുകി ആയി കാണരുത് . അമ്മ പെങ്ങൾ അവയെല്ലാം രക്തത്തിൽ കലർന്നതാണ് അതിൽ കളങ്കമില്ല. സൗഹൃദം പരസ്പരം ആവിശ്യവും വിശ്വാസത്തിൻ്റെയും അടിത്തറയിൽ പാകി ഉയർത്തിയ കൊട്ടാരമാണ്. ഭാര്യ താലി എന്ന ചരടിൻ്റെ ബന്ധനത്തിൽ തടവിലായവളാണ് അവളും ആ ബന്ധനത്തിൽ ഒതുങ്ങും സന്തോഷിക്കും ആ തടവറ അവളുടെ ഇഷ്ട വാസസ്ഥലവും.

കമുകി അവർക്ക് ബന്ധങ്ങൾ ഇല്ല ബന്ധനവും ചിലപ്പോ പുതിയ മേച്ചിൽപുറങ്ങൾ തേടി അവളലയും. പൂവായി വിടർന്ന പുരുഷ ഹൃദയം അവൾ ചുരുട്ടി കൂട്ടും. പുരുഷ ഹൃദയം ദൃഡമാണ് പ്രണയമാം മധു പാനം ചെയ്ത് പൂവായി പരിണമിച്ച് മൃദുല ഭാവം ഉൾക്കൊള്ളവെ അതിനെ അവൾ തൻ്റെ അഭിനയ മികവിൻ്റെ ആലയിൽ തീയിൽ ചുട്ടു പഴുപ്പിക്കും പിന്നെ വാക്കുകളാം ചുറ്റിക കൊണ്ട് ആ പഴുപ്പിച്ചു വച്ച മൃദു പുഷ്പത്തെ തല്ലും . തല്ലി തല്ലി അത് കാരിരുമ്പാക്കും. പിന്നെ ഒരിക്കലും അതിനു മൃദുല ഭാവം കൈവരിക്കാനാവാതാവും
അതെ താനും ഇന്ന് ആ അവസ്ഥയിലാണ്. നോവിലും സുഖം പകരുന്ന അനുഭൂതി പ്രണയം.
നോവിലും സുഖം പകരുന്ന അനുഭൂതിയാണ് പ്രണയം. വിരഹ വേദന ചിലപ്പോ അസഹനമാണ് മരണം , സുഹൃത്തിൻ്റെ നഷ്ടം അങ്ങനെ പലതും എന്നാൽ ആ നോവെല്ലാം കാലം മായിച്ചു കളയും. പ്രണയ വിരഹ വേദന അത് ഒരിക്കലും മായില്ല. അതൊരു സുഖം പകരുന്ന അനുഭൂതിയാണ് . കഴിഞ്ഞ കാലത്തെ വസന്തമാണ്. താൻ നീന്തിത്തുടിച്ച സ്നേഹ പാലാഴിയാണ്. ഓർക്കുമ്പോൾ നോവായി വരും പിന്നെ പഴയ സുഖമുള്ള ഓർമ്മയായി പരിണമിക്കും. നഷ്ടബോധം ഉടലെടുക്കും പിന്നെ ശാന്തമാകും
ആ വിരഹത്തിനു കാരണം ശന്തി പകരം . അവളോടുള്ള പക ദേഷ്യം

💬 Comments

View all comments