0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

കാണാം അവന്റെ കണ്ണുകളിലെ ഭയം….ഉമ്മ പറഞ്ഞത് പോൽ അവനിപ്പോൾ ആ നിമിഷത്തിലാണ്. “മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം “ അവന്റെ മുന്നിൽ അവൻ ചെയ്ത ചെയ്തികൾ വന്നു പോകുന്നുണ്ടാകും. അതിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആ തെറ്റും അവൻ കാണുന്നുണ്ടാകും…. “അനു” അടുത്ത വെള്ളിയാഴ്ച. കോളേജ് വിടുന്ന സമയം നോക്കി ഞാൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ ചെന്ന് നിന്നു. കുട്ടികൾ ഹോസ്റ്റലിലേക്ക് കയറിപ്പോകുന്നു വീക്ക്‌ എൻഡിൽ വീട്ടിലേക്ക് പോകുന്ന കുട്ടികളെ കാണാം. ഞാൻ അനു വരുന്നതും കാത്തു ഹോസ്റ്റലിന് മുന്നിൽ നിന്നു. അബുക്കാന്റെ കടയിൽ നിന്നും ഒരു സുലൈമാനി വാങ്ങി ഒരു സിഗരറ്റും.. അക്ഷമനായി നിൽക്കുന്ന എന്റെ കണ്ണുകൾക്ക് കുളിർയേകി
ഏകദേശം 6 മണി ആയപ്പോഴേക്കും അനു ഒരു ബാഗുമെടുത്ത് ഹോസ്റ്റലിന്റെ ഗേറ്റ് തുറന്നു വന്നു.... നേരെ നോക്കിയതും ആദ്യം അവളെന്നെ തന്നെ കണ്ടു. കയ്യിലെ സിഗിരറ്റ് തിടുക്കത്തിൽ നിലത്തിട്ടു ഉരച്ച് കെടുത്തി പക്ഷെ, അകത്തേയ്ക്കെടുത്ത പുക!!! രക്ഷയില്ല… പുറത്തേക്ക് വിട്ടല്ലേ പറ്റു.... ശ്വാസം പിടിച്ചു നിൽക്കുന്ന എന്റെ മൂക്കിലൂടെ പുറത്തു വന്ന പുക കണ്ടതും അനു ഒന്ന് ചിരിച്ചു. ഞാൻ ഒരു വളിച്ച ചിരി തിരിച്ചു കൊടുത്തു.. അനു എന്റെ അടുത്തേക്ക് വന്നു അനു : അല്ല എന്താണ് ഉദ്ദേശം ഞാൻ : വല്ല്യ ഉദ്ദേശങ്ങൾ ഒന്നും ഇല്ല. രണ്ടര മണിക്കൂർ നേരത്തെക്കൊരു ഡ്രൈവ്... പറ്റിയാൽ അതിനിടക്ക് ഒരു ഡിന്നർ... അനു : ഓഹോ... സൊ? ഞാൻ : sooooooo.....??? അനു : ഞാൻ ഇന്ന് നേരത്തെ ഇറങ്ങിയിട്ടുണ്ട്.... ഞാൻ : അങ്ങനെ സംഭവിക്കും എന്ന്

💬 Comments

View all comments