0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

അറിയുന്നത് കൊണ്ടാണല്ലോ ഞാൻ അതിലും നേരത്തെ വന്നത്... അനു : എനിക്ക് ബസ് കിട്ടും ഞാൻ : ഇനി എങ്ങാനും ബസ് പാതി വഴിയിൽ കേടായാലോ? അനു : അതപ്പോ അല്ലെ.... ഞാൻ : നമ്മൾ അതെല്ലാം മുന്നേ കാണണം.... മാത്രമല്ല ബസിൽ തിക്കിതിരക്കി.... ഒരു റിസ്ക് എടുക്കണോ? ഞാൻ അനുവിനെ ഒന്നിരുത്തി നോക്കി കണ്ണ്‌ കൊണ്ട് സീറ്റിലേക്കു കയറാൻ ആംഗ്യം കാണിച്ചു… അനു : എന്താ….. ഞാൻ കയറും എന്ന് അത്ര ആത്മവിശ്വാസം ഉണ്ടോ? ഞാൻ: അങ്ങനെ ചോദിച്ചാൽ…… ഒരു പക്ഷെ ഞാൻ അപേക്ഷിച്ചാൽ??? അനു : കാണട്ടെ…. ഞാൻ : എന്റെ പൊന്നല്ലേ ചക്കരയല്ലേ മുത്തല്ലേ എന്റെ കെ…….. അനു: മതി മതി മതി…. നി കൂടുതൽ അപേക്ഷിച്ചാൽ ആവിശ്യം ഇല്ലാത്ത സ്ഥലത്തു എത്തും…. ഞാൻ : എന്നാൽ ഞാൻ ആക്ഞ്ഞാപിക്കാം.. ഹെഹെ അനു : വേണ്ട…….. . ഞാൻ : പിന്നെ എന്തിനാണ് കൂടുതൽ ചിന്തിക്കുന്നത്? അന്നത്തെ പോലെ ആയിരുന്നില്ല. അനുവിന്റെ മുഖത്ത് നല്ലൊരു ചിരി ഉണ്ടായിരുന്നു... അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി ഞാൻ കാറിന്റെ ഡോർ ഓപ്പൺ ചെയ്തു കൊടുത്തു. ഭയം ആകാം അനു ചുറ്റുപാടും നോക്കി. ഞാൻ : ഏയ്‌ പേടിക്കേണ്ട എന്നെ കുറിച്ച് ഇവിടെ പൊതുവെ നല്ല അപിപ്രായം ആണ്. അനു : അത് ഞാൻ നോട്ടീസ് ബോഡിൽ കണ്ടിട്ടുണ്ട്.... ഞാൻ : ഹെഹെ.... ഇങ്ങൾ വരിൻ.. അനു കാറിൽ കയറി.. അതെനിക്ക് ശരിക്കും ഒരു മുന്നേറ്റം ആയി തോന്നി... ഞാൻ കാർ എടുത്തു. സമയം 6 :30

💬 Comments

View all comments