0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ഒന്നും പിടിക്കൂല… അതാപ്പോ ഒരു ആവേശത്തിൽ പറഞ്ഞതാ… അനു : പിടിക്കില്ലേ…? ഞാൻ : നഹി… നഹിന്ന് പറഞ്ഞ നഹി… അനു : ഓഹോ എന്നാൽ പിന്നേ ഞാൻ പോയേക്കാം… അനു ഡോർ തുറക്കാൻ പോയതും ഞാൻ തടഞ്ഞു… എനിക് അറിയാം അനു ഇപ്പോൾ എന്നെ പറ്റിക്കാൻ ചെയ്യുന്നതാണ് ഇനി കാറിൽ നിന്ന് അനു ഇറങ്ങില്ല എന്ന് എനിക്ക് മാത്രമല്ല അനുവിനും, ഇത് വായിക്കുന്ന നിങ്ങൾക്കും അറിയാം. പക്ഷെ ഞാൻ അനുവിന്റെ കാലിൽ പിടിച്ചു വെളുത്ത മർദ്ദവമുള്ള കാൽ… പണ്ടെന്നോ പാതസരം ധരിച്ച പാടുകൾ ഞാൻ കണ്ടു. ഞാൻ പതിയെ ഒന്ന് തടവി. വെളുത്ത ഉപ്പൂറ്റി മർദ്ദവമാർന്ന തൊലിയിലൂടെ ഞാൻ ഒന്ന് കയ്യൊടിച്ചു അനു : ക്ഷമ ചോദിക്കുന്നില്ലേ….? ഞാൻ : സോറി… എന്നോടൊന്നു ക്ഷമിച്ചൂടെ…. അനു : മം… ശരി വണ്ടിയെടുക്ക്… ഞാൻ : അയ്യോ ഇത്ര പെട്ടന്ന് കഷമിക്കണ്ട… കുറച്ചു സമയം കൂടെ ഞാൻ കാലു പിടിക്കാം എന്നിട്ട് ക്ഷമിച്ചാൽ മതി… അനു : അയ്യട….. കൊച്ചിന്റെ പൂതി.. കയ്യെടുക്കഡാ….. അനു അവളുടെ കാൽ പിൻ വലിച്ചു. കാലിൽ നിന്ന് പിടി വിട്ട എന്റെ കൈകൾ ഞാൻ എന്റെ ചുണ്ടിൽ ചേർത്തു കൊണ്ട് കുറച്ചു സമയം ഇരുന്നു… എനിക്കെന്തോ വല്ലാത്ത ഒരു ലഹരി പോലെ തോന്നി.
അനു : ഡാ മതി… കാർ എടുക്ക് ….എന്റെ മൂന്നാമത്തെ ഡ്രൈവ്. എനിക്കുറപ്പാണ്, കയറിയ ബസ്സിൽ നിന്നും അനു ഇറങ്ങണം എങ്കിൽ അതിനൊരു കാരണം ഉണ്ടായിരിക്കില്ലേ… ഇന്നെന്തായാലും ഞാൻ ഇതിലൊരു തീരുമാനമാക്കും ഉറപ്പാണ്. ഓരോ ദിവസം കഴിയും തോറും അനു എന്നിൽ കൂടുതൽ കൂടുതൽ കയറിക്കോടാൻ തുടങ്ങിയിരിക്കുന്നു. എനിക്കവളോട് അടങ്ങാത്ത അനുരാഗം തോന്നുന്നു… സിറ്റിയിൽ ട്രാഫിക് വളരെ അധികം ആണ്. കാർ പതുക്കെ ആണ് മൂവ് ആകുന്നത് . അനുവിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയണം എന്നുണ്ട് എന്നാൽ ഞാൻ ചോദിക്കുന്നതിനു മുഴുവനായും ഇത് വരെ അനു ഉത്തരം തന്നിട്ടില്ല. കുറച്ചു നേരത്തെ മൗനം മുറിച്ചു കൊണ്ട് അനു തന്നെ സംസാരിച്ചു അനു : ഫൈസി… നിന്റെ വീട്ടിൽ

💬 Comments

View all comments