Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
വാങ്ങിയതിൽ കുറ്റബോധം തോന്നുന്നു എന്നാണ് പറഞ്ഞത്…
അനു: മോനെ ഫൈസൽ… നി വല്ലാണ്ട് പോകുന്നു…
ഞാൻ : ഓ പിന്നേ ഇങ്ങളത് കാര്യം ആകുന്നുണ്ടോ?
അനു : നി എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ്... തന്നെക്കാൾ 6 ഓണം ഞാൻ കൂടുതൽ കഴിച്ചിട്ടുണ്ട്...
ഞാൻ : ഇനി വരുന്ന 6 ഓണത്തിന് അനു കഴിക്കണ്ട... നമുക്കത് ബാലനസ് ആക്കാം...
അനു : തമാശ....
ഞാൻ : അല്ല...കാര്യമായിട്ട... ഇങ്ങനളെ ഇക്ക് ഭയങ്കര ഇഷ്ടായി....
അനു : ഫൈസി... മതി. ഞാൻ നിന്റെ കാറിൽ വന്നത് വിശ്വാസം ഉള്ളത് കൊണ്ടാണ്. അതില്ലാണ്ടാക്കരുത്.
ഞാൻ : എനിക്ക് കണ്ടപ്പോൾ ഇഷ്ടം തോന്നി. ഞാൻ അത് പറഞ്ഞു അതിലെന്താണ് തെറ്റ്?
അനു : നി പഠിക്കുന്ന കോളേജിലെ അധ്യാപികയാണ്.
ഞാൻ : ഒരടി കൂടി ഉണ്ടാക്കിയാൽ അവരെന്നെ കോളേജിന്നു പുറത്താക്കും ഈ പറയുന്ന പ്രശനം പിന്നേ ഇല്ലാലോ….
അനു : നി ഒന്ന് മിണ്ടാതിരുന്നേ….. കോളേജിന്നു പോകാൻ എന്താ ഇത്ര ആവേശം. അതോ വീട്ടുകാരുടെ പൈസ കണ്ടിട്ടോ….
പിന്നീട് കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും സംസാരിച്ചില്ല. നേരെ നോക്കി ഡ്രൈവ് ചെയ്തു…
അനു : ഹലോ ഹെലോ…. മതി ഇത്രയും സീൻ ഒന്നും ഇടേണ്ട…
ഞാൻ : ശരികും ഇങ്ങളെന്തിനാ എല്ലാ ആഴ്ചയിലും വീട്ടിൽ പോകുന്നത്. ഇവിടെ നിന്നാൽ പോരെ…
അനു : അതെന്താടോ എനിക്ക് എന്റെ വീട്ടിൽ പോകാൻ തോന്നില്ലേ….
ഒരുപാട് സംസാരിച്ചു. അനു കൂടുതലും എന്നോട് നല്ല പോലെ പഠിക്കാനും നല്ലൊരു നിലയിൽ സ്വന്തം കാലിൽ നിൽക്കാനും ആണ് പറഞ്ഞത്.
💬 Comments
View all comments