0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

എന്നാൽ അവളെ കുറിച്ചോ മറ്റോ ഒന്നും വിട്ട് പറയാൻ തയ്യാറായില്ല. ഞാൻ അങ്ങനെ എന്തെങ്കിലും ചോദിച്ചാൽ തന്നെ മറ്റെന്തെങ്കിലും പറഞ്ഞു വിഷയം വിദഗ്ദമായി മാറ്റി. അല്ലങ്കിൽ അതിനെല്ലാം ഒരു ഡിപ്ലോമാറ്റിക് ഉത്തരങ്ങൾ നൽകി. അതെനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല, പക്ഷെ ഞാൻ അത് ചികഞ്ഞു ചോദിച്ചില്ല. മറ്റൊന്നും കൊണ്ടല്ല… പതിയെ പതിയെ മനസിലാക്കാം എന്ന് വിചാരിച്ചു. ഏകദേശം 10 മണി ആയിക്കാണും ഞങ്ങൾ അനുവിന്റെ വീട്ടിലെത്തി…. അനു ഇറങ്ങി ഞാൻ കാർ തിരിച്ചു… അനു വന്നു കാറിന്റെ വിൻഡോയിൽ മുട്ടി അനു : താൻ പോവാണോ? ഞാൻ : മറ്റുള്ളവരുടെ പ്രൈവസിയിൽ തൽകാലം കൈകടത്താൻ ഉദ്ദേശമില്ല അത് കൊണ്ട് മാത്രം, ഐ റിപീറ്റ്, അത് കൊണ്ട് മാത്രം ….. പോകുന്നു… അനു കുറച്ചു സമയം എന്നെ ഒന്ന് നോക്കി അനു : നിന്റെ നമ്പർ തന്നെ… ഞാൻ : 9847******… അനു : ഞാൻ മിസ്സ്‌ കാൾ ചെയ്യാം. സേവ് മൈ നമ്പർ. എത്തിയാൽ ഒരു മെസ്സേജ് അയക്ക്.. മറക്കരുത്.
ഞാൻ : ഓക്കേ അനു : ആ പിന്നെ എന്റെ വീട്ടുകാർക്ക് പോലും എന്റെ നമ്പർ അറിയില്ല. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ? ഞാൻ : loudly…. അനു : ശരി….. അന്നും അനു എന്നെ വീട്ടിലേക്കു വിളിച്ചില്ല. എനിക്കറിയില്ല എന്താണ് കാരണം എന്ന്. കണ്ടേടത്തോളം അനു ഒറ്റക്കാണ് ആ വീട്ടിൽ താമസിക്കുന്നത്. പിന്നെ എന്തിനാ എല്ലാ ആഴ്ചയും ഇങ്ങോട്ട് വരുന്നത്. വീട്ടുകാർക്കു പോലും നമ്പർ അറിയില്ല എന്ന് പറയുന്നു. അതിലൊരു നിഗൂഢത മറഞ്ഞിരിക്കുന്നില്ലേ…. ഇടയ്ക്കിടെ അനു

💬 Comments

View all comments