Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
മൊബൈൽ നോക്കി കൊണ്ട് ഇരിക്കുന്നു.. ആരോടായിരിക്കും അനു ചാറ്റ് ചെയ്യുന്നത് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും ഞാൻ ശ്രദ്ധിച്ചു. അനു വന്ന ശേഷം തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആകുന്നു… എവിടെയൊക്കെയോ ഒരു വല്ലായ്മ പോലെ… ഇത്രയും ഒക്കെ ആയിട്ടും എനിക്ക് അനുവിനെ ഇഷ്ടമാകുന്നു അത് മറ്റൊരു സത്യം…. അത് വെറും ഒരു ഫിസിക്കൽ അട്ട്രാക്ഷൻ അല്ല എന്ന് എനിക്കുറപ്പാണ്… തിരിച്ചു വീട്ടിൽ എത്തിയ ഉടനെ ഞാൻ മൊബൈൽ എടുത്തു ടൈപ്പ് ചെയ്തു.
“I reached…”
വേണ്ട മെസ്സേജ് അയക്കണ്ട! ഞാൻ അനുവിനെ വിളിച്ചു… ഒരൊറ്റ റിങ്ങിൽ തന്നെ അനു ഫോൺ എടുത്തു.
അനു : നിന്നോട് ഞാൻ മെസ്സേജ് അയക്കാനല്ലേ പറഞ്ഞത്…
ഞാൻ : ഒരാൾ കാൾ ചെയ്താൽ ആദ്യം വിഷ് ചെയ്യണം അതാണ് അതിന്റെ ഒരു മര്യാദ. അതോ കണക്കു പഠിപ്പിക്കുന്നവർക്ക് ഇനി അതൊന്നും ബാധകമല്ല എന്നുണ്ടോ…
അനു ഒന്ന് ചിരിച്ചു…
അനു : നിനക്കിതുവരെ ലവ് ഉണ്ടായിരുന്നില്ല എന്നല്ലേ നി പറഞ്ഞത്,
ഞാൻ : ഉമ്മച്ചിയാണ് സത്യം…
അനു : ആ…. അതത്ര വിശ്വാസയോഗ്യമായ ഒരു കാര്യമായി തോന്നുന്നില്ല.
ഞാൻ : ഹെഹെ… ഉറങ്ങിയില്ലേ? ഒരൊറ്റ റിങ്ങിൽ തന്നെ കാൾ എടുത്തല്ലോ
അനു : ഇല്ല. നി അവിടെ എത്തിയോ ഇല്ലയോ എന്നറിയണ്ടേ… മെസ്സേജിനു വെയിറ്റ് ചെയ്യുവായിരുന്നു.
ഞാൻ : കഴിഞ്ഞ ആഴ്ച ഇതൊന്നും കണ്ടില്ലല്ലോ…
അനു : മതി മതി… മോൻ പോയി ഉറങ്ങാൻ നോക്ക്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്… ഓക്കേ ബൈ good നൈറ്റ്…
ഞാൻ : good
💬 Comments
View all comments