0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

നൈറ്റ്‌… അനുവിന്റെ ചിരി കലർന്ന ശബ്ദം എനിക്ക് വല്ലാത്തൊരു ആവേശം നൽകി.. എത്രയും പെട്ടന്ന് ദിവസങ്ങൾ കടന്നു പോകാൻ വേണ്ടി ഞാൻ അക്ഷമനായി ഇരുന്നു… ഓരോ ദിവസത്തിനും ദൈർഗ്യം കൂടുതൽ ഉള്ളത് പോലെ ഒരു തോന്നൽ. കോളേജിൽ പോകാൻ പറ്റില്ല. പ്രിൻസി കണ്ടാൽ അങ്ങേര് അടുത്ത പണി തരും… ഞാൻ അനുവിന്റെ നമ്പർ വാട്സാപ്പിൽ നോക്കി. പക്ഷെ ആ നമ്പറിൽ വാട്സാപ്പിൽ അക്കൗണ്ട് ഇല്ല ഫേസ്ബുക്, ഇൻസ്റ്റ ഒരു ഇങ്ങനെ ഒരു സാധനത്തിലും അനു ഇല്ല. ഒരു ദിവസം രാത്രി ഞാൻ അനുവിനെ വിളിച്ചു. കാൾ ബിസി എന്ന് വന്നു.. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബിസി എന്ന് തന്നെ. എനിക്ക് ആകെ കൺഫ്യൂഷൻ ആയി.. തുടർന്നുള്ള പല ദിവസങ്ങളിലും അനു ദീർഘ നേരം ബിസി തന്നെ…
എന്നിട്ടും എനിക്ക് അനുവിനോടുള്ള ഇഷ്ടം കൂടി വരുന്നുണ്ട്. വെച്ച കാൽ പുറകോട്ടില്ല. എല്ലാം ഒന്ന് തെളിയുന്നത് വരെ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അടുത്ത വെള്ളിയാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു…. മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ…. വീണ്ടും ഒരു വെള്ളിയാഴ്ച സസ്പെൻഷൻ കാരണം ശരിക്കും തലക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരാൻ തുടങ്ങി. മിസ്സ്‌ ആകുന്ന ക്ലസ്, വീട്ടിൽ വെറുതെ ഇരിക്കുന്ന അവസ്ഥ , ഡെയിലി ഉള്ള കള്ളുകുടി എല്ലാം കൊണ്ടും സമനില വിട്ടു പോകുമോ എന്ന് തോന്നി തുടങ്ങി. ആകെ ഉള്ള ആശ്വാസമാണ് വെള്ളിയാഴ്ച അനുവിന്റെ കൂടെ ഉള്ള യാത്ര… പക്ഷെ ഇപ്രാവിശ്യം ഞാൻ കാർ ഹോസ്റ്റലിന് കുറച്ചകലെ മാറ്റിയിട്ടു. അബൂക്കാന്റെ കടയുടെ ഉള്ളിൽ ഇരുന്നു. കൃത്യം 6

💬 Comments

View all comments