Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
തള്ളിയപ്പോള്‍ അവളെന്തോ അധികാരം പോലെ തന്‍റെയടുത്ത് വന്നത് അനില്‍ ഓര്‍ത്തു ... അവളെ വേണ്ടായെന്നു വെച്ചതിന്‍റെ കാരണമറിയണം പോലും ... ആ പെരുമാറ്റത്തിന്‍റെ ഔന്നത്യം മനസിലാക്കാതെ താന്‍ കുഴങ്ങി ..തന്‍റെ ഇഷ്ടമല്ലേ .. ഒരാളെ വേണോയെന്നും വേണ്ടായെന്നും തീരുമാനമെടുക്കുന്നത് ... എന്തോ ഒരിഷ്ടമോ സഹതാപമോ തോന്നി തന്‍റെ മനസിലെ പെണ്ണിനെ കുറിച്ച് അന്നവളോട്പറഞ്ഞു ... ഇന്നാണ് അവള്‍ എന്ത് കൊണ്ടങ്ങനെ വാശി പിടിച്ചുവെന്നു മനസിലാക്കുന്നത് ... സ്നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ ... സ്നേഹം കിട്ടാന്‍ അല്ലെ അവരുടെ സമ്മതം വേണ്ടത് ...താന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു . അതെ പോലെയാവും മിന്നുവും
ഒരാഴ്ച കഴിഞ്ഞു ..
ഒരു ദിവസം അനില്‍ തന്‍റെ കാറില്‍ ടൌണിലേക്ക് പോയി .. സ്കൂള്‍ ലൈബ്രറിയിലേക്കും അല്ലാതെയും കുറച്ചേറെ സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്നു ... ടൌണില്‍ ചെന്ന് പര്‍ച്ചേസ് കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രേറിയനും അനിലിന്‍റെ അടുത്തെത്തി ...
' സാറെ ... ഒന്നു രണ്ടു ബുക്ക് കൂടി കിട്ടാനുണ്ട് ... റഫറന്‍സിന് വേണമെന്ന് ടീച്ചേര്‍സ് പറഞ്ഞു വിട്ടതാ ..."
' ഒരിടത്തും ഇല്ലേ ടോമിച്ചാ ?'
" ഇല്ല ..എല്ലായിടത്തും നോക്കി ..പക്ഷെ ?'
" എങ്കില്‍ വല്ല ഓണ്‍ലൈന്‍ സൈറ്റിലും നോക്കാം ..താന്‍ കയറ്'
" സാറേ ഇവിടെയടുത്തൊരു സ്ഥലത്തുണ്ടാവാന്‍ ചാന്‍സുണ്ട് ..പക്ഷെ .."
' ഹ്മം ...എന്ത് പക്ഷെ ? ഉണ്ടെങ്കില്‍ അവിടെ നിന്ന് വാങ്ങണം ..അത്ര ആവശ്യമാണെങ്കില്‍"
" അല്ല .സാറേ ... അത് ബുക്ക് സ്റ്റാള്‍ അല്ല .. ഒരു ബോട്ടിക് ആണ് ...പക്ഷെ അവരുടെ ലൈബ്രറിയില്‍ റെയര്‍ കളക്ഷന്‍സ് ഉണ്ട് .. പണ്ടൊരിക്കല്‍ ഇതേ പോലൊരു ബുക്ക് അവിടെ നിന്നാണ് മേടിച്ചത് ..അവരത് വില്‍ക്കില്ല ..തിരികെ കൊടുക്കണം '
'അതിനെന്താ ? നമുക്കത് കോപ്പി എടുത്തിട്ട് മടക്കി കൊടുക്കാം .. എവിടാ ആ സ്ഥലം ?'
" അത് ..പിന്നെ സാറെ ...ഉള്ളത് പറയാല്ലോ .. നമുക്കൊന്നും അവിടെ പോകാന്‍ പറ്റുന്ന സ്ഥലമല്ല ..."
" താന്‍ പണ്ട് പോയി എന്ന് പറഞ്ഞതോ ? എന്താ
💬 Comments
View all comments