Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
മെയില്‍ ആയി മാറിയെന്നെ ഉള്ളൂ ..... ഇതേ വരെ ഒരു മെയിലും ബൌന്‍സ് ആയി വന്നിട്ടുമില്ല ..അതാണ് എകയോരാശ്വാസം ... ഏതോ കോണില്‍ തന്‍റെ ഗായൂ ..തന്‍റെ ടീച്ചര്‍ ഉണ്ടാവും എന്ന വിശ്വാസം ... കുറെ നാള്‍ മെയില്‍ ഓപ്പണ്‍ ആക്കാതിരുന്നാല്‍ അത് കട്ടാകും എന്നാരോ പറഞ്ഞു ... അപ്പോള്‍ അവളുണ്ടാവും ..മെയില്‍ നോക്കുന്നും ഉണ്ടാവും ...അത് തന്നെയാണൊരു ആശ്വാസവും
മദ്രാസില്‍ തന്നെ പിന്നെ ഹയര്‍ സ്റ്റഡി ചെയ്തു ... പഠിച്ചിറങ്ങിയ ഉടനെ നാട്ടില്‍ വന്നു അവരെയന്വേഷിച്ചു .. ഇടക്കൊന്നും വരാതിരുന്നത് പാര്‍ട്ട് ടൈം ജോലി ഉണ്ടായിരുന്നതിനാല്‍ ആണ് ... ചേച്ചിയുടെ കല്യാണത്തിന് തന്നെ വന്ന്‍ രണ്ടാം ദിവസം തിരികെ പോയി .. പക്ഷെ അന്ന് തന്നെ അറിഞ്ഞിരുന്നു ജയെട്ടനും മറ്റും അവിടെ നിന്ന് പോയി എന്ന് .. ആരോടും എങ്ങോട്ടാണെന്ന്‍ പോലും പറയാതെ ... തോമസ് സാറിനും ലാലിയാന്റിക്കും ഒരു വിവരവും ഇല്ല ... തന്‍റെ Mcom പഠിത്തം കഴിഞ്ഞാല്‍ തിരികെ വരുമെന്ന് കരുതിയാവും അവര്‍ പോയതെന്ന് ലാലിയാന്റി പറഞ്ഞപ്പോള്‍ താന്‍ പൊട്ടി കരഞ്ഞു പോയി ...
ഒരിക്കലും അവരുടെ കുടുംബത്തില്‍ ഒരു ബാധ്യതയാവില്ലായിരുന്നു താന്‍ ... ഒന്ന് ..അകലെ നിന്നെങ്കിലും കണ്ടാല്‍ ... മെയിലില്‍ കൂടെ എങ്കിലും സുഖ വിവരം അറിഞ്ഞാല്‍ ...അത് മതിയായിരുന്നു തനിക്ക് ... പക്ഷെ എന്തൊക്കെയോ ലാലിയാന്റിയും സാറും മറച്ചു വെക്കുന്നത് പോലെ തോന്നി തനിക്ക് ..
അമ്മയുടെ മരണസമയത്ത് നാട്ടില്‍ വന്നപ്പോള്‍ എഴുതി കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് , തന്‍റെ ഗായുവിന്‍റെ ഓര്‍മ വേട്ടയാടിയപ്പോള്‍ ആണ് .അവരുടെ ഓര്‍മ്മകള്‍ മനസില്‍ നിന്ന് പറിച്ചെറിയാന്‍.. തിരിച്ചു മദ്രാസില്‍ വന്നു , അവിടെ ഒരു സ്കൂളില്‍ ജോയിന്‍ ചെയ്തു .. പിന്നെ ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും ...
ചേച്ചിയും മറ്റും വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ചായ കപ്പുമായി വന്നു നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ ഗായുവിന്‍റെ മുഖം ആണ് കാണാന്‍ കഴിഞ്ഞത് ... ഒരിക്കലുമാ മുഖം മനസ്സില്‍ നിന്ന് മറയില്ല എന്ന് മനസിലായപ്പോള്‍ വിവാഹശ്രമം അവിടെ ഉപേക്ഷിച്ചു ...
ജോലി നേടിയതിന് ശേഷം കിട്ടിയ ഒരു മാസത്തെ
💬 Comments
View all comments