Chapter Title : ഇര 6
ബഹുമാനിച്ച് വീണ്ടും ഇരുന്നു. ഇടനാഴിയിലെ പാറാവുകാർ അറ്റൻഷനായി എസ് പി ക്ക് സല്യൂട്ട് നൽകി. എസ് പി പുറത്തിറങ്ങി തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പോയതിനു ശേഷമാണ് ഹാജിയാർ പിന്നെ അവിടെ നിന്ന് എഴുന്നേറ്റത്. അയാൾ വീണ്ടും എസ് ഐ യുടെ ക്യാബിനു നേരെ നീങ്ങി. ഹാജിയാർ പുറം കൈ കൊണ്ട് ഹാഫ് ഡോറിൽ പതിയെ മുട്ടി. "യെസ് കമിൻ" എസ് ഐ ഷാഹുൽ ഹമീദിന്റെ ശബ്ദം ഒഴുകി എത്തി. ഹാജിയാർ ഡോർ തുറന്നു അകത്തു കയറി. മക്കൾ മൂവരും പുറത്തു തന്നെ നിന്നതേയുള്ളു "സാർ, സാക്ഷിമൊഴി രേഖപ്പെടുത്തി, എന്നാൽ ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോട്ടെ" "സോറി ഇക്കാ, അത്രയും പേരുടെ മുന്നിൽ വച്ച്" "അതൊന്നും കുഴപ്പമില്ല മോനെ,എനിക്ക് കാര്യം മനസ്സിലായി" ഷാഹുൽ ഹമീദ് പറയാൻ വന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ റഹീം ഹാജി പറഞ്ഞു. "സോറി ഇക്കാ, അതൊന്നും മനസ്സിൽ വക്കരുത്ട്ടോ" "ഇല്ല മോനെ,ന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങട്ടെ" "ഒക്കെ" ഹാജിയാർ ഷാഹുൽ ഹമീദിന്റെ കരം കവർന്നു സലാം പറഞ്ഞു പുറത്തിറങ്ങി. അയാൾ മക്കളെയും കൂട്ടി സ്റ്റേഷനു പുറത്തു നിർത്തിയിരുന്ന തങ്ങളുടെ കാറിൽ കയറി മില്ലിലേക്ക് പുറപ്പെട്ടു. ഷാഹുൽ ഹമീദ് മേശപ്പുറത്തിരുന്ന ബെല്ലിൽ വിരൽ അമർത്തി. ഒരു കോൺസ്റ്റബിൾ ഹാഫ്ഡോർ തള്ളിത്തുറന്നു അകത്തു കയറി അറ്റൻഷനായി അയാൾക്ക് സല്യൂട്ട് നൽകി. "സാർ" "എ എസ് ഐ ജോണിനോടും എ എസ് ഐ സിദ്ധാർഥ്നോടും വരാൻ പറയൂ" "ഒക്കെ സാർ" അയാൾ പുറത്തേക്കു പോയി അല്പ സമയം കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാർ അയാളുടെ മുന്നിലെത്തി. അവർ സി ഐ ക്ക്
💬 Comments
View all comments