0%

Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Author : Kambikathakal Read All Parts 583

പോയി പെട്ടു കൊട് ട്ടാ.." അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..

ഇനി മൂപ്പരുടെ വായിൽ നിന്നും കേൾക്കണ്ട എന്ന് കരുതി അരുൺ വേഗം മുഖം കഴുകി പാൽ പാത്രവും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

ദാണ്ടേ കാർണോർ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാണാത്ത പോലെ ആക്ട് ചെയ്യാം എന്ന് കരുതി ചെരുപ്പും ഇട്ടു തിരിഞ്ഞപ്പോളാണ് പിറകിൽ നിന്ന് വിളി വന്നത്.

"എന്താടാ നിന്റെ ചെവി അടിച്ചു പോയോ.. വിളിച്ചാൽ വിളി കേക്കില്ലേ..? അവളുടെ അലർച്ച രണ്ടു പറമ്പ് അപ്പുറം കേൾക്കാലോ.."

മറുപടിയൊന്നും കൊടുത്തില്ല.. ചുമ്മാ അവിടുന്നു രണ്ട് സെക്കന്റ്‌ തിരിഞ്ഞു കളിച്ച് ഗേറ്റും കടന്ന് വേഗം ഇടയിലേക്ക് ഇറങ്ങി.. തൊട്ടടുത്ത് ഉണ്ണിയുടെ വീടാണ്.. ഒരു ചെറിയ ഓടിട്ട പുര.. പുറത്താരെയും കാണുന്നില്ല.. സാധാരണ ബുക്കും പിടിച്ചു ഉണ്ണി ഉണ്ടാവും..

അരുൺ നേരെ സൊസൈറ്റി ലക്ഷ്യമാക്കി വെച്ച് പിടിച്ചു..

പണ്ട് മുതലേ ഉഷ ചേച്ചിയും അവരുടെ ഭർത്താവ് ദാമു ചേട്ടനുമാണ് സൊസൈറ്റിയിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് .. ചേച്ചി പാൽ അളന്നു കൊടുക്കും.. മൂപ്പർ ചുമ്മാ കണക്കൊക്കെ നോക്കി അവിടിരിക്കും.. ചിലപ്പോൾ അവിടെ ഉണ്ടാവാത്തും ഇല്ല. അതിന് തൊട്ടടുത്തത് തന്നെയാണ് അവരുടെ വീടും. കൃത്യം പറഞ്ഞാൽ സൊസൈറ്റിക്ക് പിന്നിലുള്ള പറമ്പിൽ..

'ഇന്ന് വലിയ തിരക്കില്ല.. എല്ലാരും വാങ്ങി പോയി കാണും ' അരുൺ മനസ്സിൽ പറഞ്ഞു.

പതിവ് പോലെ ദാമുവേട്ടൻ മേശക്ക് പിന്നിൽ ഇരിപ്പുണ്ട്.. ഉഷേച്ചി പാൽ പാത്രമൊക്കെ അടുക്കി വെക്കുന്നു..

"ഇയാളിന്ന് വൈകിയല്ലോ .. "

അരുണിനെ കണ്ട പാടെ ഉഷേച്ചി ചിരിച്ചു

💬 Comments

View all comments