0%

Chapter Title : ഇതൾ 🍃 1 [Mayakannan]

Guys ഞാൻ ഒരു പുതിയ ഇറക്കുമതിയായിട്ട് വന്നിരിക്കുകയാണ്. Love തന്നെ വിഷയം.😁 പാർവണം പോലെ ഒരു tragedy ആയിരിക്കില്ല അത് ഞാൻ നിങ്ങൾക്ക് ഉറപ്പ്തരുന്നു 🙂

ഹാളിലെ സോഫയിൽ ഒരു മടിയനെപ്പോലെ കിടക്കുകയായിരുന്നു ഞാൻ.

തലയണയ്ക്ക് പകരം എനിക്ക് കൂട്ടുള്ളത് മേമയുടെ മടിയാണ്. പുറത്ത് നല്ല വെയിലാണെങ്കിലും വീടിനുള്ളിൽ നേരിയ ഒരു തണുപ്പുണ്ടായിരുന്നു. കണ്ണുകളടച്ച് അങ്ങനെ കിടക്കുമ്പോൾ, എന്റെ മുടിയിഴകളിലൂടെ മേമയുടെ വിരലുകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു.

യാതൊരു ചിന്തകളുമില്ലാതെ അങ്ങനെ കിടക്കാൻ വല്ലാത്തൊരു സുഖമാണ്.

പെട്ടെന്നാണ് അടുക്കളയിൽ നിന്ന് ആ ശബ്ദം ഹാളിലേക്ക് ഒഴുകിയെത്തിയത്.

"എടി ദിവ്യേ... നിനക്ക് വേറെ പണിയൊന്നുമില്ലേ? പോത്തുപോലെ വളർന്നവനെ എടുത്തു മടിയിലിരുത്തി കൊഞ്ചിക്കാൻ! വയസ്സ് ഇരിപത്തിരണ്ട് കഴിഞ്ഞു അവനു, എന്നിട്ടും മേമയുടെ മടിയിലിരുന്ന് കുറുക്കിക്കളിക്കുവാ..."

ശബ്ദത്തിലുള്ള ആ കടുപ്പം കേട്ടാൽ ആർക്കും തോന്നും ഭയങ്കര ദേഷ്യത്തിലാണെന്ന്. പക്ഷെ എനിക്കറിയാം അത് വെറുതെയാണെന്ന്. മറ്റാരുമല്ല, എന്റെ സ്വന്തം അമ്മയാണ് ആ ഡയലോഗിന്റെ ഉടമസ്ഥ...

ദേവിക ജയശങ്കർ. ഞാൻ പതിയെ കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി. ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മേമ അടുക്കളയിലേക്ക് നോക്കി മറുപടി കൊടുത്തു.

"ഒന്ന് പോടീ അവിടുന്ന്... ഇവൻ എപ്പോഴും എനിക്ക് കുട്ടി തന്നെയാ... അല്ലെടാ എന്റെ ചക്കരക്കുടമേ?"

എന്റെ കവിളിൽ പിടിച്ചു ചിരിച്ചുകൊണ്ടാണ് മേമ അത്,പറഞ്ഞെങ്കിലും ആ നെഞ്ചിലെ നേർത്ത ഒരു സങ്കടം എനിക്ക് മനസ്സിലാകുമായിരുന്നു.

ഇതാണ് ദിവ്യ, എന്റെ സ്വന്തം മേമ. അമ്മയുടെ അനിയത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് അഞ്ഞൂറ് മീറ്റർ ദൂരം മാത്രമേയുള്ളൂ മേമയുടെ വീട്ടിലേക്ക്.

അതുകൊണ്ട് സ്വന്തം വീട്ടിലെ പണിയൊക്കെ

💬 Comments

View all comments