0%

Chapter Title : ഇതൾ 🍃 2 [Mayakannan]

അടുക്കിവെക്കുന്നതിലും, ആദ്യമായി ഒരു കോർപ്പറേറ്റ് ലോകത്തേക്ക് അണിയാനുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നതിലുമൊക്കെയായി സമയം പോയതറിഞ്ഞില്ല.

ഓരോ നിമിഷം എന്റെ മുറിയിൽ വന്നിരുന്ന് ആ വസ്ത്രങ്ങൾ തേച്ചുതരുന്നതിലും, എനിക്ക് ആവശ്യമായ ഓരോ കൊച്ചു കാര്യങ്ങളും ചോദിച്ചറിഞ്ഞു ചെയ്യുന്നതിലും മേമ കാണിച്ച ഉത്സാഹം സ്വന്തം മകന്റെ നേട്ടത്തിൽ അഭിമാനിക്കുന്ന ഏതൊരു പെണ്ണിനേക്കാളും വലുതായിരുന്നു.

ആ കണ്ണുകളിൽ കണ്ട തിളക്കമായിരുന്നു എന്റെ ഏറ്റവും വലിയ ഊർജ്ജം.

ഒടുവിൽ കാത്തിരുന്ന ആ വ്യാഴാഴ്ച പുലർന്നു. അതിരാവിലെ തന്നെ ഉണർന്ന്, പുതിയ ആകാശനീല ഷർട്ടും കറുത്ത പാന്റുമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇതുവരെ എന്നിൽ ഞാൻ കാണാത്തൊരു പുതിയ വ്യക്തിയെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉമ്മറത്ത് എന്നെയും കാത്ത് മേമ നിൽപ്പുണ്ടായിരുന്നു. അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന ചന്ദനവും പ്രസാദവും എന്റെ നേരെ നീട്ടി, നെറുകയിൽ വാത്സല്യത്തോടെ തലോടുമ്പോൾ ആ മിഴികളിൽ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.

അടുക്കളയിൽ നിന്നിറങ്ങി വന്ന അമ്മ പതിവിലും വാത്സല്യത്തോടെ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തിത്തരികയും, നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു.

സ്വന്തം കാലിൽ നിൽക്കാനുള്ള പോരാട്ടത്തിന്റെ ആദ്യ പടി ചവിട്ടാൻ ഞാൻ പടിയിറങ്ങുമ്പോൾ, മുറ്റത്ത് അഭിയുടെ ബൈക്കിന്റെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു. ഒരു പുതിയ ലോകത്തേക്ക്, എന്റെ സ്വന്തം വിയർപ്പും സ്വപ്നങ്ങളും കൊണ്ട് കെട്ടിപ്പടുക്കാൻ പോകുന്ന ഒരു ഭാവിയുടെ വാതിലുകളിലേക്ക് ഞാൻ ആദ്യമായി കാലെടുത്തു വെക്കുകയായിരുന്നു……

അഭിയുടെ ബൈക്കിന് പിന്നിലേക്ക് കയറി ഇരിക്കുമ്പോൾ, ഇത്രയും നാൾ ചുമലിൽ കിടന്ന ഭാരമെല്ലാം ഇറക്കിവെച്ചതുപോലൊരു അയവ് എന്റെ ശരീരത്തിനുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടയിൽ, സൈഡ് മിററിലൂടെ

💬 Comments

View all comments